ഖത്തര്‍ എയര്‍വേയ്‌സ് ഇനി അയര്‍ലണ്ടിലേക്കും പറന്നിറങ്ങും

ഡബ്ലിന്‍ : വികസത്തിന്റെ ചുവടുവെയ്പ്പുകളുമായി ഖത്തര്‍ എയര്‍വെയ്‌സ് അയര്‍ലണ്ടിലും ഇനി സര്‍വ്വീസ് നടത്തും. എന്നാല്‍ സര്‍വ്വീസുകള്‍ക്ക് തുടക്കം എവിടെ നിന്നായിരിക്കുമെന്നു അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും ഡബ്ലിനും ബെല്‍ഫാസ്റ്റുമാണ് ഖത്തര്‍ എയര്‍വെയ്‌സിന്റെ പരിഗണനയില്‍ മുന്‍പന്തിയിലുള്ളത്. നിലവില്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ ഹെത്‌റോ എയര്‍പോര്‍ട്ടില്‍ നിന്നും എഡിന്‍ബര്‍ഗില്‍ നിന്നും ദോഹയിലേക്ക് ഈ എയര്‍സര്‍വ്വീസ് യാത്ര നടത്താറുണ്ട്. അയര്‍ലണ്ട് സ്വദേശികള്‍ക്ക് ഖത്തര്‍ യാത്രകള്‍ക്കായി ഇപ്പോള്‍ ആശ്രയിക്കേണ്ടി വരുന്നത് ബ്രിട്ടനില്‍ നിന്നുള്ള ഖത്തര്‍ വിമാനങ്ങളെയാണ്.

ഈ ബുദ്ധിമുട്ട് ഒഴിവാക്കാനും യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും മികച്ച സേവനവും ഉറപ്പാക്കുന്ന തരത്തിലാണ് തങ്ങള്‍ പുതിയ വിമാന സര്‍വ്വീസ് അയര്‍ലണ്ടില്‍ ആരംഭിക്കുകയെന്ന് ഖത്തര്‍ എയര്‍വെയ്‌സ് യുകെ അയര്‍ലണ്ട് കണ്‍ട്രി മാനേജര്‍ റിച്ചാര്‍ഡ് ഒലിവര്‍ വ്യക്തമാക്കി. ഡബ്ലിനില്‍ സര്‍വ്വീസ് നടത്തുന്ന എമിറേറ്റിറ്റ്‌സ്, ഇത്തിഹാദ് വിമാന സര്‍വ്വീസുകള്‍ക്ക് ഖത്തര്‍ എയര്‍വെയ്‌സ് പ്രതിയോഗിയാകുമോയെന്നാണ് ഇനി അറിയാനുള്ളത്.

ഡി

Share this news

Leave a Reply

%d bloggers like this: