തീവ്രവാദ ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലന്‍ഡ് 47-ാം സ്ഥാനത്ത്, ഇന്ത്യ ആദ്യ പത്തില്‍

 

ഡബ്ലിന്‍: തീവ്രവാദ ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലന്‍ഡ് 47-ാം സ്ഥാനത്ത്. ഭീകരവാദത്തില്‍ ഏറ്റവും കൂടുതല്‍ ആഘാതം സൃഷ്ടിച്ച 162 രാജ്യങ്ങളുടെ പട്ടികയിലാണ് അയര്‍ലന്‍ഡ് 47-ാം സ്ഥാനത്തെത്തിയിരിക്കുന്നത്. ആദ്യ പത്ത് രാജ്യങ്ങളില്‍ ഇന്ത്യയുണ്ട്. ആഗോള ഭീകരതാ സൂചികാ റിപ്പോര്‍ട്ട് അനുസരിച്ച് 2014 ല്‍ തീവ്രവാദ ആക്രമണങ്ങളില്‍ കൂടുതല്‍ ആഘാതങ്ങള്‍ സൃഷ്ടിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് 6-ാം സ്ഥാനമാണ് ഉള്ളത്. 162 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലൂടെ തയാറാക്കിയ് പട്ടികയില്‍ ഇറാഖിന് ഒന്നും അഫ്ഗാനിസ്ഥാന് രണ്ടും സ്ഥാനമാണുള്ളത്.

ഐ.എസ്, ബോകോ ഹറാം ഭീകരസംഘടനകളാണ് ഏറ്റവും കൂടുതല്‍ ഭീകരവാദ ഭീഷണി ഉയര്‍ത്തുന്ന സംഘടനകളെന്നും 2015ല്‍ പുറത്തിറക്കിയ ഗ്ലോബല്‍ ടെററിസം ഇന്‍ഡക്‌സ് വ്യക്തമാക്കുന്നു. ലോകത്തൊട്ടാകെ നടക്കുന്ന ഭീകരവാദ ആക്രമണങ്ങളില്‍ ഭൂരിപക്ഷവും ഈ സംഘടനകളാണ് നടത്തുന്നത്. 32000 പേരാണ് കഴിഞ്ഞ വര്‍ഷം തീവ്രവാദ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. 2013 നെ അപേക്ഷിച്ച് 20 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

ഇന്ത്യയ്‌ക്കെതിരെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണം നേരിടുന്ന പാക്കിസ്ഥാന്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ്. യുഎസ് 35ാം സ്ഥാനത്തും. ലോകത്തെ ഏറ്റവും വിനാശകാരിയായ തീവ്രവാദ സംഘടന ബൊക്കോ ഹറാമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2014ല്‍ ആഗോള തലത്തില്‍ തീവ്രവാദ ആക്രമണങ്ങളെ തുടര്‍ന്നുണ്ടായ മരണ നിരക്ക് 80 ശമാതനം വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: