ലിംഗസമത്വ സൂചിക…ഇന്ത്യ മുന്നോട്ട്

ജനീവ : ഭരണരംഗത്തെ വനിതാ പ്രാതിനിധ്യത്തിന് ഇന്ത്യയ്ക്കു അംഗീകാരം. 145 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയുള്ള ലിംഗ സമത്വ സൂചികയില്‍ ഇന്ത്യ നില മെച്ചപ്പെടുത്തി. ലോക സാമ്പത്തിക ഫോറത്തിന്റെ പട്ടികയില്‍ 108–ാം സ്ഥാനത്തേക്കാണ് ഇന്ത്യ ഉയര്‍ന്നത്.

114–ാം സ്ഥാനത്തായിരുന്നു കഴിഞ്ഞവര്‍ഷം. രാഷ്ട്രീയരംഗത്തു വനിതാ പ്രാതിനിധ്യം മെച്ചപ്പെടുത്തിയതാണ് ഇന്ത്യയുടെ സ്ഥാനക്കയറ്റത്തിനിടയാക്കിയത്. മന്ത്രിപദവിയിലെ വനിതാ പ്രാതിനിധ്യം രണ്ടിരട്ടിയിലേറെയാക്കി. മേഖലയില്‍ ഏറ്റവും മെച്ചപ്പെട്ട സ്ഥിതി ഇന്ത്യയ്ക്കാണെന്നാണു ലോക സാമ്പത്തിക ഫോറം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക പങ്കാളിത്തത്തില്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കുന്ന കാര്യത്തില്‍ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നും ഇന്ത്യയുടേതാണ്.

വനിതാക്ഷേമ സൂചികകളില്‍ ഇന്ത്യ സാമ്പത്തിക പങ്കാളിത്തം- അവസരം (139), വിദ്യാഭ്യാസം (125) , ആരോഗ്യം- അതിജീവനം (143).

Share this news

Leave a Reply

%d bloggers like this: