സുനന്ദ പുഷ്‌കറിന്റെ മരണം: തരൂരിനെ വീണ്ടും ചോദ്യം ചെയ്യും

 

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും എംപിയുമായ ശശി തരൂരിനെ ഡല്‍ഹി പോലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. സുനന്ദയുടെ ആന്തരികാവയവ പരിശോധനാ ഫലം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ സഹായത്തോടെയാണ് ആന്തരികാവയവ പരിശോധന അന്വേഷണ സംഘം നടത്തിയത്.

തരൂരിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം പുതിയ ചോദ്യാവലി തയാറാക്കിയിട്ടുണ്ട്. തരൂരിനെ ചോദ്യം ചെയ്യുന്നതോടെ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

-എജെ-

Share this news

Leave a Reply

%d bloggers like this: