ന്യൂസിലാന്‍ഡിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു

ഓക്ക്‌ലാന്‍ഡ്: ഏഴു പേരുമായി ഹെലികോപ്റ്റര്‍ ന്യൂസിലാന്‍ഡിലെ ഫോക്‌സ് ഗ്ലേസിയറില്‍ തകര്‍ന്നു വീണു. സംഭവത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ആല്‍പിന്‍ അഡ്വെഞ്ചേഴ്‌സ് എന്ന ടൂറിസ്റ്റ് കമ്പനിയുടേതാണ് ഹെലികോപ്റ്റര്‍. റെസ്‌ക്യൂ കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. നാല് ഹെലികോപ്റ്ററുകള്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

ഹെലികോപ്റ്ററില്‍ ഏവുപേരുണ്ടായിരുന്നതായി ന്യൂസിലാന്‍ഡ് വ്യോമയാന കേന്ദ്രം കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ യാത്രക്കാരുടെ അവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലെന്നും കേന്ദ്രം അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ കമ്മീഷന്‍ അറിയിച്ചു.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: