അയര്‍ലന്‍ഡില്‍ ഐഎസ് അനുഭാവികള്‍ക്ക് പരിശീലനം നല്‍കുന്ന ഐഎസ് നേതാവിനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി

ഡബ്ലിന്‍: ഐഎസ് നേതാവിനായുള്ള തിരച്ചില്‍ ഗാര്‍ഡ ഊര്‍ജ്ജിതമാക്കി. അയര്‍ലന്‍ഡില്‍ ഐഎസ് അനുഭാവമുള്ള മുസ്ലീമുകള്‍ക്ക് നേതൃത്വം നല്‍കി പ്രവര്‍ത്തിക്കുന്ന ഐഎസ് നേതാവിനെയാണ് ഗാര്‍ഡ തിരയുന്നത്.

വ്യാജപാസ്‌പോര്‍ട്ടും യാത്രരേഖകളുമായി അയര്‍ലന്‍ഡിലെത്തിയിരിക്കുന്ന ഇയാള്‍ അയര്‍ലന്‍ഡിലെ ഐഎസ് ആഭിമുഖ്യമുള്ള യുവാക്കള്‍ക്ക് രഹസ്യമായി പഠനക്ലാസുകളും പരിശീലനങ്ങളും നല്‍കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗാര്‍ഡ അന്വേഷണം തുടങ്ങിയത്. ഒരു പ്രാര്‍ത്ഥന ചടങ്ങില്‍ പങ്കെടുക്കുന്ന ഫോട്ടോ ലഭിച്ചതോടെ ഇയാള്‍ ഡബ്ലിനിലുണ്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

-എജെ-

Share this news

Leave a Reply

%d bloggers like this: