ഭീകരാക്രമണം: മാലിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ബാമക്കോ: തലസ്ഥാനമായ ബാമക്കോയിലെ ആഡംബര ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ 10 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഇബ്രാഹിം ബൗബകാര്‍ കെയ്റ്റ വിളിച്ച അടിയന്തര മന്ത്രിസഭായോഗത്തിനു ശേഷമാണ് രാജ്യത്ത് അടിയന്തരാവസ്ഥ ദേശീയ റേഡിയോയിലൂടെ പ്രഖ്യാപിച്ചത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ 30 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മാലി തലസ്ഥാനമായ ബാമക്കോയിലെ റാഡിസണ്‍ ബ്ലൂ എന്ന ഹോട്ടലിലാണ് ഭീകരര്‍ കടന്നു കയറി 170 പേരെ ബന്ദികളാക്കിയത്. പ്രദേശത്ത് സൈനിക നടപടി തുടരുകയാണ്.
-എജെ-

Share this news

Leave a Reply

%d bloggers like this: