നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആരു നയിക്കണമെന്നു തീരുമാനിക്കുന്നത് പാര്‍ട്ടിയും ജനങ്ങളും: വി.എസ്

തിരുവനന്തപുരം : അടുത്ത വര്‍ഷം കേരളത്തില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ ആരു നയിക്കണമെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നു വരുമ്പോള്‍ നേതൃസ്ഥാനം ആരുവഹിക്കണമെന്നു തീരുമാനിക്കുന്നത് പാര്‍ട്ടിയും ജനങ്ങളുമാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് നേതൃസ്ഥാനത്തേക്ക് വിഎസ് വരുന്നതാണ് ഉചിതമെന്ന് പല ഭാഗങ്ങളില്‍ നിന്നും ആവശ്യമുയര്‍ന്നു വരുന്ന പശ്ചാത്തലത്തിലാണ് വിഎസ് ഇതു സംബന്ധിച്ച തന്റെ അഭിപ്രായം വ്യക്തമാക്കിയത്. താന്‍ മത്സരിക്കുന്ന കാര്യവും പാര്‍ട്ടിയും ജനങ്ങളും തന്നെയാകും തീരുമാനിക്കുന്നതെന്നും അതിന്റെ വെളിച്ചത്തില്‍ നിന്നാകും താന്‍ മത്സരിക്കുന്ന കാര്യത്തില്‍ അഭിപ്രായപ്പെടുകയെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിഎസ് നേതൃത്വം നല്കിയ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികളുടെ കൂടെ ശക്തിയിലാണ് പാര്‍ട്ടിക്ക് ഉജ്വലവിജയം കൈവരിക്കാന്‍ സാധിച്ചതെന്ന് പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ സംസാരമുണ്ട്. ഇതേ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ വിഎസ് മുന്നിട്ടിറങ്ങുന്നതിനോടാണ് പല നേതാക്കള്‍ക്കും താല്പര്യം. നേരത്തെ സി ദിവാകരന്‍ വിഎസ് അടുത്ത തെരഞ്ഞെടുപ്പില്‍ നേതൃസ്ഥാനത്തു നില്ക്കണമെന്ന പ്രസ്താവന വലിയ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വിഎസ് തെരഞ്ഞെടുപ്പ് നയിക്കുന്നതാകും ഉചിതമെന്നു വ്യക്തമാക്കിയിരുന്നു.

ഡി

Share this news

Leave a Reply

%d bloggers like this: