അയര്‍ലണ്ടിലേക്ക് ഐറിഷ് ഐഎസ് തീവ്രവാദികളുടെ തിരിച്ചു വരവ്; ഗാര്‍ഡ അന്വേഷണം വ്യാപിപ്പിച്ചു

ഡബ്ലിന്‍ : ഇസ്ലാമിക് ഭീകരവാദം അതിന്റെ ക്രൂരമായ മുഖം കാട്ടിതുടങ്ങിയ ഈ നാളുകളില്‍ അയര്‍ലണ്ടിന്റെ ഹൃദയമിടിപ്പു കൂട്ടി ഐറിഷ് ഐഎസ് തീവ്രവാദികള്‍ അയര്‍ലണ്ടിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍. ഭീകരാക്രമണ സാധ്യതയ്ക്ക് ആക്കം കൂട്ടുന്ന ഇസ്ലാമിക് സ്‌റ്റേറ്റ്‌സിന്റെ സാന്നിധ്യം ഗാര്‍ഡയെ ജാകരൂകരാക്കിയിരിക്കുകയാണ്. ഡബ്ലിന്‍, കില്‍ഡയര്‍, ലൗത്ത്, ലോംഗ് ഫോര്‍ഡ് എന്നിവിടങ്ങളിലാണ് ഐഎസ് ഭീകരര്‍ താമസമുറപ്പിച്ചിരിക്കുന്നത്. ഇവര്‍ ഡബ്ലിനില്‍ വെച്ച് ഇടയ്ക്ക് കൂടികാഴ്ചകള്‍ നടത്താരുണ്ടെന്നും ഗാര്‍ഡയ്ക്കു വിവരം ലഭിച്ചിരുന്നു. ഐഎസില്‍ നിന്നും തിരികെയെത്തിയതിനാല്‍ ഇവരുടെ മേല്‍ പ്രത്യക്ഷമായി കുറ്റം ആരോപിക്കാന്‍ തെളിവുകളോ സാക്ഷികളോ ഇല്ലാത്തതിനാല്‍ ഇവരെ അറസ്റ്റു ചെയ്യാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ സംശയം നിലനില്ക്കുകയാണ്.

ഐഎസിനു വേണ്ടി അയര്‍ലണ്ടില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി തയ്യാറാക്കുകയാണോ ഇവരുടെ ലക്ഷ്യമെന്നു ഗാര്‍ഡ സംശയിക്കുന്നു. ഇരുപതോളം ഐറിഷ് സ്വദേശികളായ ഐഎസ് പ്രവര്‍ത്തകരാണ് രാജ്യത്ത് നിലയുറപ്പിച്ചിരിക്കുന്നത്. ഐറിഷ് ജിഹാദി തീവ്രവാദ സംഘടനയിലുള്‍പ്പെട്ട ഇവരെ കൂടുതല്‍ നിരീക്ഷിച്ചു വരികയാണെന്നു ഗാര്‍ഡ ഭീകരപ്രവര്‍ത്തന വിരുദ്ധ യൂണിറ്റിനെ ഉദ്ധരിച്ചുകൊണ്ട് സണ്‍ഡേ ഇന്റിപെഡന്റ് റിപ്പോര്‍ട്ടു ചെയ്തു.

സിറിയയിലും ഇറാഖിലുമായി പ്രവര്‍ത്തന മണ്ഡലം വ്യാപിപ്പിച്ച ഐറിഷ് ഐഎസ് ഭീകരവാദികള്‍ക്ക് പാരീസ് ആക്രമണവുമായി ബന്ധമുണ്ടെന്നും അവരില്‍ രണ്ടു പേര്‍ ഈ സംഘത്തിലുണ്ടെന്നും അന്താരാഷ്ട്ര ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. ജിഹാദികളുടെ ഓരോ നീക്കവും സസൂക്ഷം നിരീക്ഷിച്ചു വരികയാണെന്നും ജനങ്ങളെ പരിഭ്രാന്തരാക്കാത്ത രീതിയിലാണ് ഗാര്‍ഡയും അന്വേഷണ ഉദ്യോഗസ്ഥരും ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഘത്തില്‍ ഭീകരപ്രവര്‍ത്തനത്തില്‍ പരിശീലനം നേടിയവരാണ് സംഘത്തിലേറെയുള്ളതെന്നും നിരീക്ഷണങ്ങള്‍ ഉണ്ട്.

ഡി

Share this news

Leave a Reply

%d bloggers like this: