ഓണ്‍ലൈന്‍ തീവ്രവാദം പ്രവര്‍ത്തനം…ഭീഷണിയെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രി

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ഉപയോഗിച്ച് ഇസ്‌ലാമിക് സേറ്റ് തീവ്രവാദികള്‍ നടത്തുന്ന റിക്രൂട്ട് മെന്റില്‍ ആശങ്കയുണ്ടെന്നു കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും ശക്തിവര്‍ദ്ധിപ്പിക്കാനും ഇന്റര്‍നെറ്റ് രംഗം തീവ്രവാദികള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണ്.

ഡല്‍ഹിയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.ഇന്റര്‍നെറ്റ് വഴി രഹസ്യവിവരങ്ങളുടെ ചോര്‍ച്ചയും മറ്റൊരു വെല്ലുവിളിയാണ്. സൈബര്‍ യുദ്ധത്തിന്റെ കാലമാണ് ഒരുപക്ഷെ ഭാവിയില്‍ വരാന്‍ പോകുന്നതെന്നും മനോഹര്‍ പരീക്കര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇസ്ലാമിക് സ്റ്റേറ്റ് പിടിക്കപ്പെടാതിരിക്കാനായി സ്വന്തമായ രീതിയില്‍ തന്നെ ആശയവിനിമയ ഉപാധികള്‍ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഇനായി ഇവര്‍ കൈപുസ്തകം തന്നെ നല്‍കുന്നുണ്ട്. ഏതെല്ലാം സൈറ്റുകള്‍ വഴി അധികൃതരുടെ നിരീക്ഷണം ഇല്ലാതെ ആശയവിനിമം നടത്താനാകുമെന്നു് പുസ്തകം വ്യക്തമാക്കുന്നുണ്ട്.  ട്വിറ്റര്‍ ഫേസ്ബുക്ക് പോലുള്ളവ സുരക്ഷിതമല്ലെന്ന് ചൂണ്ടികാണിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: