വാഷിംഗ് മെഷീനിലെ ഡ്രയറില്‍ തീപിടിക്കുന്നു, ജാഗ്രത

ഡബ്ലിന്‍: വാഷിംഗ് മെഷീനിലെ ഡ്രയറില്‍ തീപിടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. Hotpoint, Indesit, Creda എന്നീ ബ്രാന്‍ഡുകള്‍ക്കാണ് പ്രശ്‌നമുള്ളത്. ഡ്രയരില്‍ ഇടുന്ന തുണി മെഷീനിലെ ഹീറ്റിംഗ് ഭാഗവുമായി സമ്പര്‍ക്കമുണ്ടായി തീപടരാന്‍ സാധ്യതയുണ്ട്. കണ്ടന്‍സ്ഡ് , വെന്റഡ് എന്നീ വിഭാഗത്തിലുള്ള ഏപ്രില്‍ 2004 നും സെപ്റ്റംബര്‍ 2015 നും ഇടയില്‍ നിര്‍മ്മിക്കപ്പെട്ട മെഷീനുകള്‍ക്കാണ് ഈ തകരാറുകള്‍ കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ 11 വര്‍ഷത്തിനിടെ യുകെയിലും മറ്റുരാജ്യങ്ങളിലും നിരവധി മെഷീനുകള്‍ വില്‍പന നടത്തിയിട്ടുണ്ടെന്ന് Indesit വക്താവ് പറഞ്ഞു. നിരവധി മെഷീനുകള്‍ക്ക് തകരാറുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കൃത്യമായുള്ള എണ്ണം ഇതുവരെ കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല. മൂന്നു ബ്രാന്‍ഡുകളും ഐറിഷ് വിപണിയില്‍ ധാരാളമായി വില്‍പന നടത്തിയിട്ടുണ്ട്. തകരാറുള്ള മെഷീനുകള്‍ സൗജന്യമായി നന്നാക്കി തരുന്നതിന് ടെക്‌നീഷ്യന്‍മാരെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി വരുകയാണ്.

ഉപഭോക്താക്കള്‍ക്ക് മെഷീനുകള്‍ തുടര്‍ന്നും ഉപയോഗിക്കാം. എന്നാല്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. തകരാറുണ്ടെന്ന് സംശയിക്കുന്നവര്‍ക്ക Indesit ന്റെ വെബ്‌സൈറ്റ് പരിശോധിച്ച് സംശയനിവാരണം വരുത്താം.

http://safety.indesit.eu/#

-എജെ-

Share this news

Leave a Reply

%d bloggers like this: