റഷ്യന്‍ വിമാനം വീഴ്ത്തിയ നടപടി ‘പുറത്തേറ്റ കുത്ത്’ എന്ന് വ്‌ളാദിമര്‍ പുടിന്‍

മോസ്‌കോ: റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കിയില്‍ വെടിവച്ചിട്ട നടപടി ‘പുറത്തേറ്റ കുത്ത്’ ആണെന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍. നടപടി റഷ്യയും തുര്‍ക്കിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയെന്നും പുടിന്‍ പറഞ്ഞു.

നിരവധി തവണ വിമാനത്തിനു മുന്നറിയിപ്പുകൊടുത്തതായ തുര്‍ക്കി വാദങ്ങളെ തള്ളിയ പുടിന്‍ തുര്‍ക്കി അതിര്‍ത്തിയില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെ പറക്കുകയായിരുന്ന വിമാനത്തെയാണു വെടിവച്ചു വീഴ്ത്തിയതെന്നും ആരോപിച്ചു. സിറിയന്‍ ആകാശത്തിലൂടെയാണു വിമാനം പറന്നതെന്നു തങ്ങള്‍ക്കു തെളിയിക്കാന്‍ സാധിക്കുമെന്നും പുടിന്‍ പറഞ്ഞു. സോച്ചിയില്‍ ജോര്‍ദാന്‍ രാജാവുമായി നടക്കുന്ന ചര്‍ച്ചകള്‍ക്കു മുന്നോടിയായി മാധ്യമങ്ങളെ കണ്ട പുടിന്‍ സംഭവം ഗുരുതരമാണെന്നും വ്യക്തമാക്കി.
-എജെ-

Share this news

Leave a Reply

%d bloggers like this: