ലിസ്ബന്‍ ഗാന്ധി എന്നറിയപ്പെടുന്ന ഇന്ത്യന്‍ വംശജന്‍ കോസ്റ്റ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി

ലിസ്ബന്‍: യൂറോപ്യന്‍ രാജ്യമായ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ അന്റോണിയൊ കോസ്റ്റ. വലതുപക്ഷ പാര്‍ട്ടിക്കാരനായ പെദ്രോ പാസോസ് കോയല്‍ഹോയുടെ 11 ദിവസം മാത്രം പ്രായമുള്ള സര്‍ക്കാര്‍ വീണതോടെയാണ് അന്റോണിയോയ്ക്ക് സാധ്യത തെളിഞ്ഞത്. മുന്‍ സോഷ്യലിസ്റ്റ് സര്‍ക്കാറില്‍ മന്ത്രിയായിരുന്നു കോസ്റ്റയെ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു.

പോര്‍ച്ചുഗല്‍ കോളനിയായിരുന്ന ഗോവയില്‍ വേരുകളുള്ള സോഷ്യലിസ്റ്റ് നേതാവാണ് അന്റോണിയൊ കോസ്റ്റ. ലളിത ജീവിതശൈലിയുടെ പേരില്‍ ലിസ്ബന്‍ ഗാന്ധി എന്നാണ് കോസ്റ്റ അറിയപ്പെടുന്നത്. കോസ്റ്റയുടെ അച്ഛന്‍ ഒര്‍ലാന്‍ഡൊ ഡി കോസ്റ്റ എഴുത്തുകാരനായിരുന്നു. രവീന്ദ്രനാഥ ടാഗോറിനെക്കുറിച്ച് ലേഖനങ്ങള്‍ എഴുതിയ ഒര്‍ലാന്‍ഡൊ പിതാവ് അന്റൊണിയൊ ലൂയിസ് സാന്റോസ് ഡി കോസ്റ്റ ജനിച്ച ഗോവയിലാണ് ചെറുപ്പകാലം ചെലവഴിച്ചിരുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: