മദ്രസയില്‍ കുട്ടികള്‍ക്ക് നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച് പോസ്റ്റിട്ട റജീനയുടെ എഫ്ബി പേജ് വീണ്ടും പൂട്ടിച്ചു

കൊച്ചി; മദ്രസയില്‍ കുട്ടികള്‍ക്ക് നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച് പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തക വി.പി.റെജീനയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വീണ്ടും പൂട്ടിച്ചു. ഈ വിഷയം വന്നതിനുശേഷം ഇത് രണ്ടാംതവണയാണ് റെജീനയുടെ അക്കൗണ്ട് പ്രസ്തുത വിഷയത്തില്‍ എതിര്‍പ്പുളളവര്‍ റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കുന്നത്. നേരത്തെ എഫ്ബിയില്‍ ഇട്ട പോസ്റ്റിനെ തുടര്‍ന്ന് നിരവധി ഭീഷണികളും, പരിഹാസങ്ങളും, തെറിവിളികളും നിരവധി അശ്ലീല കമന്റുകളും നേരത്തെ തന്നെ വന്നിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വിഷയം ചര്‍ച്ചയാകുകയും സംവിധായകന്‍ ആഷിഖ് അബു ഉള്‍പ്പെടെയുളളവര്‍ റെജീനയെ പിന്തുണച്ച് രംഗത്ത് വരുകയും ചെയ്തിരുന്നു.

കുട്ടിക്കാലത്ത് മദ്രസയില്‍ തനിക്കും സഹപാഠികള്‍ക്കുമുണ്ടായ അനുഭവങ്ങളാണ് റജീന പങ്കുവെച്ചത്. താന്‍ പഠിച്ച മദ്രസയിലെ അധ്യാപകരില്‍ ചിലര്‍ കുട്ടികളെ ലൈംഗികമായി ശല്യപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു പോസ്റ്റ്. ഇതോടെ റജീനയ്‌ക്കെതിരെ ഓണ്‍ലൈനില്‍ വ്യാപകമായ ആക്രമണം നടന്നു. വിവാദമായ പോസ്റ്റിനു പിന്നാലെ റെജീന വീണ്ടും പോസ്റ്റ് ഇട്ട് തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും വ്യക്തമാക്കിയിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: