സ്വച്ഛ് ഭാരത് മേക്കിങ് ഇന്ത്യ പദ്ധതികള്‍..കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തെ തള്ളി

ന്യൂഡല്‍ഹി: മെയ്ക്ക് ഇന്‍ ഇന്ത്യ, സ്വച്ഛ് ഭാരത് തുടങ്ങി പദ്ധതികള്‍ പരാജയമാണെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറ്റപ്പെടുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നിര്‍മ്മലഗിരി കോളജിലെ വിദ്യാര്‍ത്ഥികളില്‍നിന്ന് തിരിച്ചടി. രാഹുലിന്റെ പ്രസ്താവനയെ വിദ്യാര്‍ത്ഥികള്‍ ഏറ്റെടുക്കുമെന്ന് കരുതിയ രാഹുലിന് തെറ്റി. വിദ്യാര്‍ത്ഥിളുടെ പ്രതികരണം സമ്മിശ്രമായിരുന്നു.

സ്വച്ഛ്ഭാരത്ന ടക്കുന്നുണ്ടെന്ന് നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? മെയ്ക്ക് ഇന്‍ ഇന്ത്യ നടക്കുന്നുണ്ടെന്ന് നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? ഈ ചോദ്യങ്ങള്‍ രാഹുല്‍ നിരവധി തവണ ആവര്‍ത്തിച്ചെങ്കിലും വിദ്യാര്‍ത്ഥികളില്‍ ചുരുക്കം ചിലര്‍ മാത്രമാണ് അനുകൂലമായി പ്രതികരിച്ചത്. വിദ്യാര്‍ത്ഥികളുടെ പ്രതികരണം അനുകൂലമല്ലെന്ന് കണ്ട് രാഹുല്‍ തന്നെ ഉത്തരം നല്‍കി. ‘എന്താണെങ്കിലും, ഒന്നും നടക്കുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടെ രാജ്യം വൃത്തിയാക്കു എന്നൊരു ചര്‍ച്ച കേള്‍ക്കുന്നുണ്ട്. ഇതില്‍ ഗൗരവമുണ്ടോ? ഇത് നടക്കുന്നുണ്ടോ? ഇല്ലെന്നാണ് എനിക്ക് കാണാന്‍ കഴിയുന്നത്’ എന്നൊക്കെ പറഞ്ഞ് തടിതപ്പുകയായിരുന്നു

Share this news

Leave a Reply

%d bloggers like this: