വിശുദ്ധ ഗ്രന്ഥങ്ങളുടെ പേര് ട്രേഡ് മാര്‍ക്കായി ഉപയോഗിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാമായണം, ഖുറാന്‍, ബൈബിള്‍ പോലുള്ള വിശുദ്ധഗ്രന്ഥങ്ങളുടെ പേര് ചരക്കുവില്പനയ്ക്കും മറ്റ് സേവനങ്ങള്‍ക്കുമുള്ള ട്രേഡ് മാര്‍ക്കായി
രജിസ്റ്റര്‍ചെയ്യാന്‍ പറ്റില്ലെന്ന് സുപ്രീംകോടതി.

ദൈവങ്ങളുടെയും വിശുദ്ധഗ്രന്ഥങ്ങളുടെയും പേരുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നത് ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ആര്‍.കെ. അഗര്‍വാള്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ചന്ദനത്തിരികളും സുഗന്ധദ്രവ്യങ്ങളും വില്‍ക്കുന്നതിന് രാമായണം എന്ന വാക്ക് ട്രേഡ്മാര്‍ക്ക് ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീലിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ബൗദ്ധികസ്വത്ത് അപ്പലേറ്റ് ബോര്‍ഡ് ഉത്തരവിനെതിരെ ബിഹാര്‍ സ്വദേശി ലാല്‍ബാബു പ്രിയദര്‍ശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

ചന്ദനത്തിരിയുടെ ലേബലില്‍ രാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും ചിത്രങ്ങള്‍ ഉപയോഗിക്കുന്നതും അനുവദിക്കാന്‍ പറ്റില്ലെന്ന് കോടതി പറഞ്ഞു.

രാമായണം എന്ന വാക്കിന് മുമ്പിലോ പിന്നിലോ മറ്റെന്തെങ്കിലും അക്ഷരങ്ങളോ ചിഹ്നങ്ങളോ ഉപയോഗിച്ചാല്‍ ട്രേഡ്മാര്‍ക്ക് ചെയ്യുന്നതിന് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ദൈവങ്ങളുടെ പേരോ ചിത്രങ്ങളോ പ്രാര്‍ഥനാകേന്ദ്രങ്ങളോ ട്രേഡ്മാര്‍ക്കായി രജിസ്റ്റര്‍ചെയ്യാന്‍ പറ്റില്ലെന്ന പാര്‍ലമെന്ററി സ്ഥിരംസമിതിയുടെ എട്ടാമത്തെ റിപ്പോര്‍ട്ടും കോടതി പരിഗണിച്ചു.

Share this news

Leave a Reply

%d bloggers like this: