സൈബീരിയയില്‍ റഷ്യന്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 10 മരണം

മോസ്‌കോ: കിഴക്കന്‍ സൈബീരിയയില്‍ റഷ്യന്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 10 മരണം. ക്രാസ്‌നോയാര്‍സ്‌ക റീജിയണിലെ ഇഗാര്‍ക്കയില്‍ യാന്‍സി നദിക്കരയിലാണു ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. എംഐ-8 എന്ന വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു.

വാങ്കര്‍ പ്രദേശത്തുള്ള പെട്രോളിയം കമ്പനിയിലെ തൊഴിലാളികളുമായി പോകുകയായിരുന്ന ഹെലികോപ്റ്ററില്‍ 25 യാത്രികരാണ്് ഉണ്ടായിരുന്നത്. ശൈത്യകാലത്ത് നദി ഉറഞ്ഞുപോകുന്നതിനാല്‍ വാങ്കറിലുള്ള എണ്ണപ്പാടത്തേക്ക് ഹെലികോപ്റ്റര്‍ മാര്‍ഗമാണു തൊഴിലാളികള്‍ എത്തുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: