ലുവാസ് ഓഫീസില്‍ തോക്ക്; ഗാര്‍ഡ അന്വേഷണം തുടങ്ങി

 

ഡബ്ലിന്‍: ലുവാസ് ഓഫീസില്‍ തോക്ക് കണ്ടെത്തിയ സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചു. നവംബര്‍ 21 ന് അതായത് കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 3.30 നാണ് റെഡ് കൗ റൗണ്ട്ബൗട്ടിലുള്ള ലുവാസ് ഡിപ്പോയിലെ ഓഫീസില്‍ തോക്ക് കണ്ടെത്തിയതെന്ന് ഗാര്‍ഡ വ്യക്തമാക്കി. Clondalkin നിലെ ഗാര്‍ഡയാണ് അന്വേഷണം നടത്തുന്നത്. ലോഡ് ചെയ്ത തോക്കാണ് പേര് രേഖപ്പെടുത്താത്ത ലോക്കറില്‍ നിന്ന് കണ്ടെത്തിയതെന്ന് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സംഭവത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ലുവാസ് വക്താവ് അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: