സംശയാസ്പദമായ സാഹചര്യത്തില്‍ സ്‌ഫോടകവസ്തുക്കള്‍, കാവനില്‍ വീടുകള്‍ ഒഴിപ്പിച്ചു

 

ഡബ്ലിന്‍: സംശയാസ്പദമായ സാഹചര്യത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കാവന്‍ നഗരത്തിലെ നിരവധി വീടുകള്‍ ഒഴിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. ഗാര്‍ഡ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഡിഫെന്‍സ് ഫോഴ്‌സിലെ EOD (explosive ordnance disposal ) ടീം രാത്രി 7.30 ഓടെ സംഭവസ്ഥലത്തെത്തി സ്‌ഫോടകവസ്തുക്കള്‍ നീക്കം ചെയ്തു.

പ്രദേശമാകെ പോലീസ് വളയുകയും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് സമീപത്തെ വീടുകള്‍ ഒഴിപ്പിക്കുകയും ചെയ്തു. സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കിയ ശേഷം വിശദമായ പരിശോധനയ്ക്കായി ഇവ മിലിട്ടറി ആസ്ഥാനത്തേക്ക് കൊണ്ടുപോയി. രാത്രി 8.30 ഓടെ സംഭവസ്ഥലം സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ചു.

കാവനില്‍ നിന്ന് കണ്ടെടുത്ത വസ്തുക്കള്‍ ഗാര്‍ഡയ്ക്ക് കൈമാറുമെന്നും അന്വേഷണത്തില്‍ സഹകരിക്കുമെന്നും ഡിഫെന്‍സ് ഫോഴ്‌സ് അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: