മാഗിക്ക് പിന്നാലെ നെസ്‌ലെയുടെ പാസ്തയിലും കൂടിയ അളവില്‍ ഈയം

അലഹബാദ്: മാഗി നൂഡില്‍സിന് പിന്നാലെ നെസ്‌ലെയുടെ പാസ്തയും വിവാദത്തില്‍. ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ പാസ്തയില്‍ അനുവദനീയമായതിലും കൂടിയ അളവില്‍ ഈയത്തിന്റെ അംശം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

നെസ്‌ലെയുടെ മാഗി നൂഡില്‍സില്‍ ഈയത്തിന്റെയും മോണോ സോഡിയം ഗ്ലൂട്ടാമേറ്റിന്റെയും അളവ് അനുവദനീയമായതിലും കൂടിയ അളവില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ജൂണില്‍ മാഗി രാജ്യവ്യാപകമായി നിരോധിച്ചത്. എന്നാല്‍, ഈ മാസം മുതല്‍ ഉത്പന്നം വീണ്ടും വിപണിയിലെത്തി. ഇതിനുപിന്നലെയാണ് നെസ്‌ലെയുടെ മറ്റൊരുത്പന്നത്തിനും ഇതേ പ്രശ്‌നമുണ്ടെന്ന റിപ്പോര്‍ട്ട് വരുന്നത്.

ഉത്തര്‍പ്രദേശിലെ മൗവിലെ നെസ്‌ലെ ഉത്പന്നവിതരണക്കാരായ സ്രിജി ട്രേഡേഴ്‌സില്‍ നിന്ന് ജൂണ്‍ പത്തിന് ശേഖരിച്ച പാസ്ത സാമ്പിളുകളാണ് ലക്‌നൗവിലെ നാഷണല്‍ ഫുഡ് അനാലിസിസ് ലബോറട്ടറിയില്‍ പരിശോധിച്ചത്.

-എജെ-

Share this news

Leave a Reply

%d bloggers like this: