വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സ് അവതരിപ്പിച്ച ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സിന് ഒന്നാം സ്ഥാനം

ഡബ്ലിന്‍: സോഷ്യല്‍ ഇന്‍ക്യൂഷന്‍ ദിനാഘോഷത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സ് അവതരിപ്പിച്ച ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സിന് ഒന്നാം സ്ഥാനം. സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ താല സിവിക് തീയറ്ററില്‍ നടന്ന പരിപാടിയില്‍ ഇരുപതിലേറെ രാജ്യങ്ങളുമായി മത്സരിച്ചാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സ് അഭിമാനാര്‍ഹമായ ഈ നേട്ടം കരസ്ഥമാക്കിയത്.

പ്രശസ്ത കൊറിയോഗ്രാഫര്‍ ഹണി ജോര്‍ജിന്റെ നേതൃത്വത്തില്‍ മോഹിനിയാട്ടം, ഭരതനാട്യം, കേരളനടനം, തുടങ്ങിയ നൃത്തരൂപങ്ങള്‍ കോര്‍ത്തിണക്കി ചിട്ടപ്പെടുത്തിയ ഡാന്‍സില്‍ സിനിമാറ്റിക് ചുവടുകളും ഉള്‍പ്പെടുത്തിയിരുന്നു. ഹണി ജോര്‍ജ്, ആഞ്ചല മേരി ജോസ്, ബ്രോണ പെരേപ്പാടന്‍, ആഷ്‌ലി ബിജു, റോസ് മേരി റോയി, റിയാ ഡൊമിനിക്, റിയാ സെബാസ്റ്റിയന്‍, ഹേമിയ ഹണി, ഹോമലിന്‍ സാജു, ആന്‍ മേരി ജോയി, അലീഷ ചാക്കോ, ലാമിയ ഹണി, നോലിന്‍ സാജു എന്നിവരായിരുന്നു നൃത്തചുവടുകളുമായി അരങ്ങിലെത്തിയത്.

ബിജു വൈക്കത്തിന്റെ നേതൃത്വത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അവതരിപ്പിച്ച ചെണ്ടമേളം വിവിധരാജ്യങ്ങളില്‍ നിന്നുള്ള ആസ്വാദകരുടെ ഉള്ളില്‍ മേളപ്പെരുമ തീര്‍ത്തു. ഡബ്ലിനിലെ അനുഗ്രഹീത കലാകാരന്‍ ഫാ. ജോസഫ ്‌വെള്ളനാല്‍ , ഷൈബു കൊച്ചിന്‍, റോയി പേരയില്‍, ജോണ്‍സണ്‍ ചക്കാലയ്ക്കല്‍, ജയന്‍ തോമസ്, രാജു കുന്നക്കാട്ട്, സണ്ണി ഇളംകുളം, ബിനോയ് കുടിയിരിക്കല്‍, ബെന്നി ജോസ് എന്നിവരാണ് ടീമില്‍ ഉണ്ടായിരുന്നത്.

Share this news

Leave a Reply

%d bloggers like this: