കശ്മീരിലെ ഐസിസ് സാന്നിധ്യം…സൈന്യത്തിന് ആശങ്ക

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരുടെ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും ഇക്കാര്യം അവഗണിച്ചിട്ടില്ലെന്നും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍. എല്ലാ സുരക്ഷാ സൈന്യവും ഇന്റലിജന്‍സ് ഏജന്‍സികളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും കൃത്യമായ നിരീക്ഷണം നടത്തുന്നുണ്ടെന്നും ലഫ്.ജനറല്‍ സതീഷ് ഡുവാ പറഞ്ഞു.

ഏതാനും ദിവസം മുന്‍പ് ടാങ്ധറിലെ സൈനിക ക്യാംപിനുനേരെ നടന്ന ഭീകരാക്രമണത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ടാങ്ധറിലെ സൈനിക ക്യാംപില്‍ ഭീകരര്‍ നടത്തിയ ആക്രമണം അവരുടെ ഒരു തന്ത്രമാണ്. സുരക്ഷാ സേനയെ പരാജയപ്പെടുത്തി നുഴഞ്ഞുകയറാന്‍ കഴിയാത്ത സാഹചര്യത്തില്‍ അതിര്‍ത്തിരേഖയ്ക്ക് സമീപമുള്ള സൈനിക ക്യാംപിനെയോ ഇന്ത്യന്‍ പോസ്റ്റിനെയോ ഭീകരര്‍ ആക്രമിക്കാറുണ്ട്. ഇതിനു മുന്‍പും ഇത്തരത്തില്‍ ആക്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

ടാങ്ധറില്‍ നടത്തിയതുപോലുള്ള ആക്രമണങ്ങള്‍ക്കു പുറമേ അതിര്‍ത്തിരേഖയില്‍ നിഴല്‍ യുദ്ധവും ഭീകരര്‍ നടത്തുന്നുണ്ട്. അതിര്‍ത്തിരേഖയ്ക്കു ഏതാനും മീറ്ററുകള്‍ക്ക് അകലെ നിന്ന് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവയ്പ് നടത്തുകയും അതിനുശേഷം ഓടി രക്ഷപ്പെടുകയും ചെയ്യും. ഇത്തരത്തിലുള്ള ആക്രമണങ്ങളും ഭീകരരുടെ ഭാഗത്തുനിന്നും നിരവധി ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: