സല്‍മാന്‍ റുഷ്ദിയുടെ നോവല്‍ ‘സാത്താന്റെ വചനങ്ങള്‍’ നിരോധിച്ചത് തെറ്റെന്ന് സമ്മതിച്ച് പി ചിദംബരം

ന്യൂഡല്‍ഹി: ഇന്ത്യാ വംശജനായ ഇംഗ്ലീഷ് എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ നോവല്‍ ‘സാത്താന്റെ വചനങ്ങള്‍’ (സാത്താനിക് വേഴ്‌സസ്) നിരോധിച്ച രാജീവ്ഗാന്ധി സര്‍ക്കാറിന്റെ നടപടി തെറ്റായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പി. ചിദംബരം അഭിപ്രായപ്പെട്ടു.

രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയെക്കുറിച്ച് പരാമര്‍ശിക്കവെയാണ് ഒരു പരിപാടിയില്‍ ചിദംബരത്തിന്റെ കുറ്റസമ്മതം. 1988ല്‍ പ്രസിദ്ധീകരിച്ച പുസ്തകം റുഷ്ദിയുടെ നാലാമത് നോവലായിരുന്നു. മുസ്ലിങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന ആരോപണം ഉയര്‍ന്നപ്പോഴാണ് രാജീവ് ഗാന്ധി സര്‍ക്കാര്‍ പുസ്തകം നിരോധിച്ചത്. ഈനടപടി തെറ്റായിരുന്നുവെന്ന് പറയാന്‍ തനിക്ക് അശേഷം മടിയില്ലെന്ന് ചിദംബരം പറഞ്ഞു. ജനാധിപത്യ, സ്വതന്ത്ര സമൂഹമാണ് ഇന്ത്യ.

അടുത്തകാലത്തായി രാജ്യത്ത് ഉദാരമനസ്‌കതയില്ലാതായി വരികയാണ്. ഇതിനെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: