തുര്‍ക്കിക്കെതിരെ റഷ്യയുടെ പ്രതികാര നടപടി…സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു

മോസ്കോ: തുര്ക്കിക്കെതിരെ റഷ്യ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാന യാത്രകള്ക്ക് നിരോധനം ഉള്‍പ്പെടെയുള്ള കടുത്ത നിബന്ധനകളാണ് ഉപരോധത്തില്‍ ഉള്ളത്. ഐഎസ് വേട്ടയ്ക്ക് പോയ റഷ്യന്‌വിമാനം തുര്‍ക്കി വെടിവച്ചിട്ടതില്തുടങ്ങിയ പ്രശ്‌നങ്ങളാണ് ഉപരോധത്തിലേക്ക് എത്തിയത്. വിമാനം വെടിവച്ചിട്ടതില്തുടങ്ങിയ റഷ്യ തുര്‍ക്കി ഉരസല്‍ പുതിയ തലത്തിലേക്ക് കടക്കുകയാണ്.

കടുത്ത നിബന്ധനകളാണ് റഷ്യന്പ്രസിഡന്‌റ് വ്‌ലാഡിമര്‍ പുടിന്‍ ഒപ്പുവച്ച ഉപരോധത്തില്‍ ഉള്ളത്. തുര്ക്കിയില് നിന്നുള്ള ഇറക്കുമതി, തുര്‍ക്കി കമ്പനികളുടെ പ്രവര്ത്തനം ഒപ്പം റഷ്യന്കമ്പനികളില്‌ജോലി ചെയ്യുന്ന തുര്ക്കി പൗരന്മാര്ഇവയെല്ലാം ഉപരോധത്തിന്‌റെ പരിധിയില്‌വരും. ഒപ്പം റഷ്യയ്ക്കും തുര്‍ക്കിക്കും ഇടയിലുള്ള വിമാനയാത്രയും നിലയ്ക്കും.

തുര്‍ക്കിയും റഷ്യയും തമ്മില്‌നിര്ണ്ണായക സാമ്പത്തിക ബന്ധങ്ങളാണ് ഉള്ളത്. തുര്‍ക്കിയുടെ രണ്ടാമത്തെ ഏറ്റവും വലിയ വാണിജ്യ കൂട്ടാളിയാണ് റഷ്യ. കൂടാതെ തുര്‍ക്കിയുടെ ടൂറിസം വരുമാനത്തിലും റഷ്യയുടെ പങ്ക് നിര്ണ്ണായകമാണ്. മൂന്ന് മില്യണ്‍ റഷ്യന്‍ വിനോദ സഞ്ചാരികളാണ് കഴിഞ്ഞവര്ഷം തുര്‍ക്കിസന്ദര്‍ശിച്ചത്. 90,000ത്തോളം തുര്‍ക്കി പൗരന്മാരാണ് റഷ്യയില്‍ ജോലി ചെയ്യുന്നത്. ഇതൊക്കെ കൊണ്ട് തന്നെ റഷ്യന്‍ ഉപരോധം തുര്‍ക്കിയെ ഏറെ ബാധിക്കുമെന്നത് ഉറപ്പാണ്. ഉപരോധം വലിയ സാമ്പത്തിക തൊഴില്‍ പ്രശ്‌നങ്ങളിലേക്ക് തുര്‍ക്കിയെ തള്ളിവിടും.

Share this news

Leave a Reply

%d bloggers like this: