ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിയ്ക്ക് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അനുമതി നല്‍കി

 

സിഡ്‌നി: ഇന്ത്യയിലേക്കുള്ള യുറേനിയം കയറ്റുമതി ആരംഭിക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. എട്ടുകൊല്ലത്തെ ചര്‍ച്ചകള്‍ക്കുശേഷമാണ് യുറേനിയം കയറ്റുമതിക്ക് ഇന്ത്യക്ക് അനുമതി ലഭിച്ചത്. ഇതോടെ ഓസ്‌ട്രേലിയയിലെ കമ്പനികള്‍ക്ക് വ്യാവസായിക അടിസ്ഥാനത്തില്‍ ഇന്ത്യയിലേക്ക് യുറേനിയം അയയ്ക്കാമെന്നു വിദേശകാര്യമന്ത്രി ജൂലി ബിഷപ്പ് അറിയിച്ചു. അനുമതി നല്‍കിയതോടെ കയറ്റുമതിക്ക് അടിയന്തര സ്വഭാവം കൈവന്നതായും അവര്‍ പറഞ്ഞു. ഇന്ത്യയുമായുള്ള ഓസ്‌ട്രേലിയയുടെ ബന്ധത്തിലെ നിര്‍ണായക കാല്‍വയ്പായാണ് ഇതിനെ കരുതപ്പെടുന്നത്.

ഇന്ത്യയ്ക്കു പുറമേ യുഎഇയുമായുള്ള ആണവ ഉടമ്പടിക്കും ഓസ്‌ട്രേലിയ അന്തിമതീരുമാനം സ്വീകരിച്ചിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: