താജ്മഹല്‍ ഒരു കാലത്തു ഹൈന്ദവ ക്ഷേത്രമാണെന്നതിനു തെളിവുകള്‍ ഒന്നുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: താജ്മഹല്‍ ഒരു കാലത്തു ഹൈന്ദവ ക്ഷേത്രമാണെന്നതിനു തെളിവുകള്‍ ഒന്നുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭയില്‍ കേന്ദ്രമന്ത്രി മഹേഷ് ശര്‍മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. താജ്മഹല്‍ ശിവക്ഷേത്രമാണെന്ന് അവകാശപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

താജ്മഹല്‍ ഹിന്ദുക്ഷേത്രമാണെന്ന വാദം വിനോദസഞ്ചാരത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പതിനൊന്നാം നൂറ്റാണ്ടില്‍ ജയ്പൂര്‍ രാജാവ് രാജ ജയ്‌സിംഗ് നിര്‍മിച്ച തേജേശ്വര്‍ ക്ഷേത്രം മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ കീഴടക്കി താജ്മഹലാക്കിയെന്നാണ് അഭിഭാഷകരായ ഹരീഷ്‌കുമാര്‍ ജെയിന്റെയും രാജേഷ് കുലശ്രേഷ്ഠയുടെയും ഹര്‍ജി. താജ്മഹല്‍ ശിവക്ഷേത്രമായിരുന്നതിനാല്‍ ഇവിടെ ആരാധന നടത്താന്‍ അനുവദിക്കണമെന്നും ഹിന്ദു സംഘടനകള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: