വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സ് ഐക്യം യാഥാര്‍ത്ഥ്യമാകുമോ…….?

1995 ജൂലൈ 3 ന് ന്യുജഴ്‌സിയില്‍ തുടക്കം കുറിച്ച്, ഇന്ന് 40 ല്‍ പരം രാജ്യങ്ങളിലെ 55 പ്രോവിന്‍സുകളില്‍ പ്രവര്‍ത്തിച്ച് വരുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇരു വിഭാഗങ്ങളും പടലപ്പിണക്കങ്ങള്‍ മാറ്റി വെച്ച് ഇന്ന് മുതല്‍ ഐക്യത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. വിവിധ രാജ്യങ്ങളിലെ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ തത്പരരായ മലയാളികള്‍ ആഗ്രഹിച്ചത് ഇന്ന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ യാഥാര്‍ത്ഥ്യമാകുന്നു. നിരവധി പ്രവാസി സംഘടനകളുടെ രൂപീകരണത്തിനും, പിണക്കങ്ങള്‍ക്കും ഇണക്കങ്ങള്‍ക്കും സാക്ഷ്യം വഹിച്ച വേദിയാണ് തിരുവനതപുരം മസ്‌കറ്റ് ഹോട്ടല്‍.

മറ്റ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് അയര്‍ലണ്ടിലെ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പിറവിയും പ്രവര്‍ത്തനവും എന്നുള്ളത് ഏറെ ശ്രദ്ധേയമാണ്. അതിനാല്‍ അയര്‍ലണ്ടിലെ ഡബ്ലിന്‍ സൗത്ത്, നോര്‍ത്ത് വിഭാഗങ്ങളിലായി പ്രവര്‍ത്തിച്ച് വരുന്ന ഇരു വിഭാഗങ്ങളുടെയും ഐക്യം എപ്രകാരം ആയിരിക്കും എന്നറിയുവാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. മറ്റ് രാജ്യങ്ങളില്‍ പ്രോവിന്‍സ് രൂപീകൃതമായതിന് ശേഷം വിവിധ കാരണങ്ങളാലാണ് ഇരു വിഭാഗമായി മാറിയതും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും. എന്നാല്‍ അയര്‍ലണ്ടില്‍ ഇരു വിഭാഗമായാണ്‍ തുടങ്ങിയതും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും ( ഇരു വിഭാഗങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ എപ്രകാരം ആണെന്ന് അയര്‍ലണ്ടിലെ മലയാളി സമൂഹം ഇതിനോടകം വിലയിരുത്തിക്കഴിഞ്ഞു).

അയര്‍ലണ്ടില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ലോഗോ ഉപയോഗിക്കുവാനുള്ള ഉടമസ്ഥാവകാശം നിലവില്‍ സൈലോ സാം ചെയര്‍മാനായുള്ള ഡബ്ലിന്‍ നോര്‍ത്ത് സൈഡില്‍ പ്രവര്‍ത്തിച്ച് വരുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന് ഐറിഷ് ഗവണ്മെന്റ് അനുവദിച്ചിരിക്കുന്നതിനാലും, ഐക്യം സംബന്ധിച്ച് ഇരു വിഭാഗങ്ങളും ഇതു വരെ ജനറല്‍ ബോഡി കൂടുകയോ ചര്‍ച്ചകള്‍ ആരംഭിക്കുവാനോ ശ്രമം നടക്കാത്തനിനാല്‍ ഐക്യം യാഥാര്‍ത്ഥ്യമാകുമോ എന്നതില്‍ സംശയമാണെന്ന് ഐക്യം ആഗ്രഹിക്കുന്ന ഇരു വിഭാഗങ്ങളിലേയും ഏതാനും ചിലര്‍ റോസ് മലയാളത്തോട് പറഞ്ഞു. നൃത്താഞ്ജലിഉള്‍പ്പെടെ അയര്‍ലണ്ടിലെ വളര്‍ന്ന് വരുന്ന യുവതലമുറയ്ക്ക് തങ്ങളുടെ കാലാവാസങ്ങളെപ്രോത്സാഹിപ്പിക്കുവാന്‍ ഒരു വിഭാഗം നടത്തി വരുന്ന പ്രവര്‍ത്തങ്ങള്‍ ഐക്യം യാത്ഥാര്‍ത്ഥ്യമായാല്‍ അസ്തമിച്ച് പോകുമോയെന്നും കൂടാതെ ഐക്യം സാധ്യമായാല്‍ മാതൃകാ പരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പോരു മൂലം നശിക്കുമോയെന്നും ഇക്കൂട്ടര്‍ക്ക് ആശങ്കയുണ്ട്.

Share this news

Leave a Reply

%d bloggers like this: