തീവ്രവാദ ഭീഷണികളെ നേരിടാനാവശ്യമായ ഭാഷാനൈപുണ്യം ഗാര്‍ഡയ്ക്കുണ്ടെന്ന് മന്ത്രി

 

ഡബ്ലിന്‍: ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ ഭാഷാ നൈപുണ്യം ഗാര്‍ഡയ്ക്കില്ലെന്ന ആരോപണം നീതി ന്യായ വകുപ്പുമന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌ജെറാള്‍ഡ് നിഷേധിച്ചു. ആന്റി-ടെററിസം യൂണിറ്റിലെ രണ്ടുവിഭാഗങ്ങളിലും അറബി സംസാരിക്കാനറിയാവുന്ന ഗാര്‍ഡമാര്‍ ആരുമില്ലെന്ന പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ആ റിപ്പോര്‍ട്ട് തെറ്റാണോ എന്ന് പാര്‍ലമെന്ററി ചോദ്യോത്തരവേളയില്‍ മന്ത്രി വ്യക്തമാക്കിയില്ല. അപകടകാരികളായവരെ നിരീക്ഷിക്കുന്നതിന് ഗാര്‍ഡ യൂണിറ്റിനുള്ള കഴിവിനെക്കുറിച്ച് ഗാര്‍ഡ കമ്മീഷണര്‍ക്ക് യാതൊരു സംശയവുമില്ലെന്ന് അവര്‍ അറിയിച്ചു.

ഗാര്‍ഡ വിഭാഗത്തിലെ ഭാഷാ നൈപുണ്യവുമായ ബന്ധപ്പെട്ടുള്ള ചോദ്യത്തിന് ഓപ്പറേഷനുമായി ബന്ധപ്പെട്ട് എല്ലാ ഭാഷകളും കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും അതിനുള്ള റിസോഴ്‌സ് ലഭ്യമാണെന്നും ഗാര്‍ഡ കമ്മീഷണര്‍ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

നീതിന്യായ വകുപ്പ് അടുത്തവര്‍ഷം ഷെന്‍ഗണ്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനത്തില്‍ പങ്കാളികളാകുന്നതിനായി 4 മില്യണ്‍ അധിക ഫണ്ട് വകയിരുത്തുമെന്ന് മന്ത്രി പറഞ്ഞു. അതിര്‍ത്തി സുരക്ഷയും നിയമങ്ങളുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിലവിലുള്ള കേന്ദ്രീകൃത സംവിധാനമാണ് ഷെന്‍ഗന്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം. ഷെന്‍ഗന്‍ സംവിധാനത്തിലൂടെ ഗാര്‍ഡയ്ക്ക് ഇന്റര്‍പോള്‍, യൂറോപോള്‍, ബൈ-ലാറ്ററല്‍ ഇന്‍ഫര്‍മേഷന്‍ എക്‌സ്‌ചേഞ്ച് തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമാകും.

-എജെ-

Share this news

Leave a Reply

%d bloggers like this: