സ്വന്തമായി ഒരു വീട്….പത്തില്‍ ആറ് പേരും ഉപേക്ഷിക്കുന്നതായി സര്‍വെ

രാജ്യത്തെ പത്തില്‍ ആറ് പേരും സ്വന്തമായി വീടെന്ന സ്വപ്നം ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ജനുവരിയില്‍ സെന്ട്രല്‍ബാങ്ക്  ചട്ടങ്ങള്‍ പുറത്ത് വന്നതോടെ വായ്പടെയുക്കുന്നവര്‍ക്ക് ഭവനത്തിന്‍റെ ഇരുപത് ശതമാനം തുക സ്വന്തം നിലയില്‍കണ്ടെത്തേണ്ടതായി വന്നിരുന്നു. ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് 220000 യൂറോയ്ക്ക് മേല്‍ പത്ത് ശതമാനവും ഇതില്‍ കൂടുതല്‍ ഉള്ള  ഭവന മൂല്യത്തിന് മേല്‍ 20 ശതമാനം നിക്ഷേപം സ്വന്തം നിലയില്‍ കണ്ടെത്തേണ്ടതുണ്ട്.  സര്‍വെയില്‍ ഇത്തരം ചട്ടങ്ങള്‍ 58 ശതമാനം പേരും സ്വന്തം വീട് വേണ്ടെന്ന് വെയ്ക്കുന്നതിലേക്ക് നയിച്ചതായാണ് കോ ഓപറേറ്റീവ് ഹൗസിങ് അയര്‍ലന്‍ഡിന്‍റെ സര്‍വെ വ്യക്തമാക്കുന്നത്. ഒക്ടോബറില്‍ നവംബറില്‍ ആയിരം പേരെ സര്‍വെ നടത്തിയിരുന്നു.  രണ്ടാമത്തെ ഹൗസിങ് സെന്‍റിമെന്‍റ് സര്‍വെയാണ് നടന്നിരിക്കുന്നത്. സ്വകാര്യ വാടക മേഖലയില്‍ ഉള്ളവരില്‍ സ്വന്തമായി ഒരു വീട് വാങ്ങുകയെന്ന പ്രതീക്ഷ വളരെ കുറവാണ്.  താഴ്ന്ന വരുമാനക്കാര്‍ക്കിടയില്‍ ഒരു പ്രോപ്പര്‍ട്ടി വാങ്ങാമെന്ന് പ്രതീക്ഷിക്കുനനവര്‍തുച്ഛമാണ്.  52 ശതമാനം പേരും ഇരുപതിനായിരം യൂറോയ്ക്ക് താഴെ വരുമാനം നേടുന്നവരാണെങ്കില്‍ ഒരിക്കില്‍ പോലും സ്വന്തമായി വീട് ലഭിക്കുമെന്ന് കരുതുന്നില്ല.  വാടകയ്ക്ക് താമസിക്കുന്ന 32 ശതമാനം പേരും ഡബ്ലിനില്‍ 48 ശതമാനം പേരും തങ്ങള്‍ക്ക് ഇപ്പോഴുള്ള താമസ സൗകര്യം നഷ്ടപ്പെടുമെന്ന ഭയത്തിലാണ്.  വരവര് ചെലവ് കഴിഞ്ഞുള്ള വരുമാനത്തിന്‍രെ 40 ശതമാനവും വാടകയ്ക്ക് ചെലവാക്കുന്നവര്‍  മൂന്നില്‍ ഒന്നാണ്.  രണ്ട് വര്‍ഷത്തെ വാടക മരവിപ്പിക്കല്‍ അടക്കും ഭവന പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടികല്‍  പ്രഖ്യാപിച്ചിരുന്നു.  70 ശതമാനം ഡബ്ലിന്‍ സ്വദേശികളും അടുത്തപതിനൊട്ട് മാസത്തിനുള്ളില്‍ വാടക വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നവരാണ്. 34 ശതമാനം വാടകക്കാര്‍ക്കും വാടക ഉയര്‍ന്നിട്ടുണ്ട്.  ശരാശരി അഞ്ച് ശതമാനം വീതമാണ് വര്‍ധന. ഡബ്ലിനില്‍ ഇത് ആറര ശതമാനമാണ്.  56 ശതമാനം പേര്‍ക്കും സര്‍ക്കാര്‍ പ്രശ്ന പരിഹാരത്തിന് ഏതെങ്കിലും നടപടികള്‍ ഫലപ്രദമായി എടുക്കുന്നില്ലെന്ന് വ്യക്തമാക്കുന്നുണ്ട്.  20,000 വരെ വരുമാനം ലഭിക്കുന്നവരുടെ നെറ്റ് ഇന്‍കത്തിന്‍റെ 35 ശതമാനം മുതല്‍ 19 ശതമാനവം വരെയാണ്  ഹീറ്റിങിനും വാടകയ്ക്കുമായി പോകുന്നത്.  60,000 യൂറോയ്ക്ക് കൂടുതല്‍ വരുമാനം ഉള്ളവരില്‍ താമസസൗകര്യം നഷ്ടപ്പെടുമെന്ന് കരുതുന്ന വാടകക്കാരാണ്. ദേശീയവരുമാനത്തിന്‍റെ 31 ശതമാനം അധികം വരുമാനം ഉണ്ടാക്കുന്നവരാണ്.  കോ ഓപറേറ്റീവ് ഹൗസിങ് അയര്‍ലന്‍ഡ് 1800 പേര്‍ക്കാണ് സോഷ്യല്‍ ഹൗസിങ് സൗകര്യം ഏര്‍പ്പെടുത്തി നല്‍കിയിട്ടുള്ളത്. 1973ന് സേഷം ഇത് വരെ ഇവര്‍ നല്‍കി യസഹായം 3500 കുടുംബങ്ങള്‍ക്കാണ്.

എസ്

Share this news

Leave a Reply

%d bloggers like this: