നഴ്‌സിംഗ് ഹോമില്‍ നിന്ന് മയക്കുമരുന്നുകള്‍ കാണാതായി, കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഹിക്വ

 

ഡബ്ലിന്‍: ക്ലെയര്‍ നഴ്‌സിംഗ് ഹോമില്‍ നിന്ന് മയക്കുമരുന്നുകള്‍ കാണാതായി. അലക്ഷ്യമായി മരുന്നുകള്‍ സൂക്ഷിച്ച നഴ്‌സിംഗ് ഹോമിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഹിക്വ വ്യക്തമാക്കി. ലിമെറിക് സിറ്റിക്ക് സമീപമുള്ള ലുക്കാര്‍ഡ് ഹൗസ് നഴ്‌സിംഗ് ഹോമില്‍ നിന്നാണ് മാനസിക പ്രശ്‌നങ്ങളുള്ള വയേധികരായ രോഗികള്‍ക്ക് നല്‍കുന്ന മയക്കുമരുന്നുകള്‍ കാണാതായത്. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ഷിക പരിശോധനയിലാണ് നഴ്‌സിംഗ് ഹോമിന്റെ കണക്കുകളില്‍ പെടാതെ മരുന്നുകള്‍ അപ്രത്യക്ഷമായ വിവരം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് എച്ച്എസ്ഇ അധികൃതര്‍ വിശദമായ പരിശോധന നടത്തി.

നഴ്‌സിംഗ് ഹോമില്‍ മരുന്നു സൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തുന്നതായി ഹിക്വ കണ്ടെത്തി. ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ള സൈക്കോ ഡ്രോപ്പിക് മരുന്നുകള്‍ സൂക്ഷിക്കുന്നതില്‍ നഴ്‌സിംഗ് ഹോം ഗുരുതരമായ വീഴ്ച വരുത്തിയെന്നും ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നവരുടെ കയ്യില്‍ ഇത് എത്തിപ്പെട്ടാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു. കൂടാതെ ചില സ്ലീപിംഗ് പില്‍സുകള്‍, വേദന സംഹാരികള്‍ എന്നിവ പ്രിസ്‌ക്രിപ്ക്ഷന്‍ ലേബലില്ലാതെ സൂക്ഷിച്ചിരിക്കുന്നതായും ബോക്‌സുകളില്‍ നിന്ന് കാണാതായതായും ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ട മരുന്നുകള്‍ മെഡിക്കേഷന്‍ ട്രോളികളിുല്‍ കിടക്കുന്നതായി കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. അന്വേഷണത്തെ തുടര്‍ന്ന് നഴ്‌സിംഗ് ഹോമിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ ദൂരൂഹതയുള്ളതിനാല്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഹിക്വ അറിയിച്ചു.

-എജെ-

Share this news
%d bloggers like this: