ലിബിയയിലെ മലയാളികളെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുന്നു: കെ.വി. തോമസ്

 

മാള്‍ട്ട: ലിബിയയിലെ അവശേഷിക്കുന്ന മലയാളികളെ കൂടി നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച് ലിബിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അസന്‍ ഖാനുമായി കെ.വി. തോമസ് എംപി മാള്‍ട്ടയില്‍ ചര്‍ച്ച നടത്തി. രണ്ടായിരത്തോളം മലയാളികള്‍ ഇനിയും ലിബിയയിലുണ്ട്. ഇവര്‍ക്കു സൗജന്യ ടിക്കറ്റും മറ്റു സഹായവും ലഭ്യമാക്കിയിട്ടുണ്ടെങ്കിലും പലരും ലിബിയ വിട്ടുപോരാന്‍ തയാറാകാത്തതാണു പ്രശ്‌നം.

ലിബിയയിലെ സ്ഥിതി ആശങ്കാജനകമാണ്. മിക്കവാറും എല്ലാ രാജ്യങ്ങളും എംബസികളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി. ഇന്ത്യന്‍ എംബസി മാത്രമാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. കഴിയുന്നത്ര മലയാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണു സര്‍ക്കാര്‍ നടത്തുന്നതെന്നു ഹൈക്കമ്മീഷണര്‍ വ്യക്തമാക്കി.
-എജെ-

Share this news
%d bloggers like this: