Back to School Clothing and Footwear Allowance അപേക്ഷിക്കുക…

Back to School Clothing and Footwear Allowance സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോമിനും ചെരിപ്പിനുമായി നല്‍കുന്ന ആനുകൂല്യമാണിത്. വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്കോ , സംരക്ഷിച്ച് കൊണ്ടിരിക്കുന്ന രക്ഷിതാക്കള്‍ക്കോ ആണ് അലവന്‍സ് ലഭിക്കുക. ആനുകൂല്യത്തിന് പകരം ട്രെയ്നിങ് പരിപാടിയില്‍ പങ്കാളിയാക്കുകയോ തൊഴില്‍, മുതിര്‍ന്നവര്‍ക്കുള്ള വിദ്യാഭ്യാസ സ്കീമുകളില്‍ പങ്കാളിയാക്കുകയോ ചെയ്യാവുന്നതാണ്. കുട്ടികള്‍ക്ക് നാലിനും പതിനേഴിനും വയസിനുള്ളിലായിക്കണം പ്രായം. അപേക്ഷിക്കുന്ന വര്‍ഷത്തെ സെപ്തംബര്‍ മുപ്പതിനുള്ളലാണ് പ്രായപരിധി കണക്കാക്കുന്നത്. സെക്കന്‍ഡറി ലെവലിലുള്ള വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ സെപ്തംബറിന് മുമ്പ് പ്രായപരിധി 18-22 ഇടയിലായിരിക്കണം. 2014ല്‍ അലവന്‍സ് ലഭിച്ചവര്‍ക്ക് സ്വാഭാവികമായി തന്നെ ഈ വര്‍ഷവും അവരുടെ രേഖകള്‍ പ്രകാരം ആനുകൂല്യം ലഭിക്കും. ജൂണിലില്‍ ഡിഎസ്പിയില്‍ നിന്ന് ഇത് സംബന്ധിച്ച് കത്ത് ലഭിക്കുന്നതാകും. ആനുകൂല്യ തുക ജൂണ്‍ പതിനേഴിന് അനുവദിക്കും.

സ്വാഭാവികമായി തുക ലഭിക്കുന്നില്ലെങ്കില്‍ അപേക്ഷിക്കേണ്ടതാണ്. അപേക്ഷകള്‍ സാമൂഹ്യ സുരക്ഷാ വിഭാഗമാണ് കൈകാര്യം ചെയ്യുന്നത്. വകുപ്പിന്‍റെ വെബ്സൈറ്റില്‍ അപേക്ഷ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് പുതിയ വിവരങ്ങള്‍ നല്‍കുകയുംചെയ്യും. അപേക്ഷയിലുള്ള തീരുമാനം, എവിടെ നിന്നാണ് ആനുകൂല്യ തുക ലഭിക്കുക, എപ്പോള്‍ ഏത് രീതിയില്‍ ആനുകൂല്യം ലഭിക്കും എന്നിവയെല്ലാം കത്തിലൂടെ വ്യക്തമാകും. അലവന്‍സ് നിഷേധിച്ചിട്ടുണ്ടെങ്കില്‍ ഏത് രീതിയിലാണ് തീരുമാനം പുനപരിശോധിക്കുന്നതിന് അപേക്ഷിക്കേണ്ടതെന്നും വ്യക്തമാക്കിയിരിക്കും. ഫാമിലി ഇന്‍കം സപ്ലിമെന്‍റ്, ബാക്ക് ടു വര്‍ക്ക് ഫാമിലി ഡിവിഡെന്‍റ്, ഹെല്‍ത്ത് സര്‍വീസ് എക്സിക്യുട്ടീവ് പേയ്മെന്‍റ്, എംപ്ലോയ്മെന്‍റ് സ്കീം, ജോബ് ബ്രിഡ്ജ്, എല്‍ഇഎസ് ട്രെയ്നിങ് സ്കീം, എന്നിവയിലേതെങ്കിലും പദ്ധതിയില്‍ ഭാഗമാകുകയും നിങ്ങളുടെ കുട്ടികള്‍ 4-17 ഇടയില്‍ പ്രായമുള്ളവരോ 18-22 വയസിനിടയിലുള്ള സെക്കന്‍ഡ് ലെവല്‍ പൂര്‍ണസമയ വിദ്യാര്‍ത്ഥിയോ ആണെങ്കില്‍ Back to School Clothing and Footwear Allowance ന് അര്‍ഹതയുണ്ട്. നിശ്ചിത തുകയായിരിക്കും ആനുകൂല്യമായി ലഭിക്കുക. മറ്റ് മാനദണ്ഡങ്ങള്‍ പാലിക്കുകയാണെങ്കില്‍ BTSCFA തുടര്‍ന്നും അനൂകൂല്യം ലഭിക്കും.

വരുമാന പരിധിയില്‍ കൂടുതലാണ് ദമ്പതികളുടെ വേതനമെങ്കില്‍ ആനുകൂല്യം ലഭിക്കില്ല. മൊത്തവരുമാനം നിശ്ചയിക്കപ്പെട്ട പരിധിയിലും താഴെയാണെങ്കില്‍ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകും. അയര്‍ലണ്ടില്‍ റസിഡന്‍റല്ലാത്ത കുട്ടിക്ക് ആനുകൂല്യം ലഭിക്കില്ല. വളര്‍ത്ത് കുട്ടികളുള്ളവര്‍ക്ക് BTSCFA ലഭ്യമായിരിക്കില്ല. ഇവര്‍ക്ക് നല്‍കുന്ന സാമ്പത്തിക ആനുകൂല്യത്തില്‍ കുട്ടികളുടെ യൂണിഫോമിനുള്ള അവലന്‍സ് കൂടി ഉള്‍പ്പെടുന്നത് മൂലമാണിത്. ഏതെങ്കിലും സോഷ്യല്‍ വെല്‍ഫെയര്‍ പേയ്മെന്‍റിന് അപേക്ഷിച്ചിരിക്കുകയും ഇക്കാര്യത്തില്‍ തീരുമാനമാകാതിരിക്കുകയുമാണെങ്കില്‍ BTSCFAന് അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അലവന്‍സ് അനുവദിക്കുക നേരത്തെ അപേക്ഷിച്ച സാമൂഹ്യ ആനുകൂല്യത്തില്‍ തീരുമാനമുണ്ടാകുമ്പോള്‍ മാത്രമായിരിക്കും. വരുമാന പരിധി ബാധകമാണ്. ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അടക്കമുള്ള തുക കൂട്ടിയാണ് വരുമാനം കണക്കാക്കുന്നത്. നികുതി അടക്കുന്നതിന് മമ്പുള്ളതും എന്നാല്‍ പിആര്‍എസ്ഐയും ട്രാവല്‍ അലവന്‍സും ( 20യൂറോവരെ) കിഴിച്ചായിരിക്കും മൊത്തവരുമാനം കണക്കാക്കു. വേതനം നിക്ഷേപം തുടങ്ങിയവയും മൊത്തവരുമാനത്തില്‍  ഉള്‍പ്പെടുത്തും. അയ്യായിരം യൂറോവരെയുള്ള നിക്ഷേപമോ കരുതല്‍ ധനമോ കണക്കിലെടുക്കില്ല. അതിന് മുകളില്‍ പതിനായിരം വരെയുള്ള നിക്ഷേപത്തിന് ആയിരം യൂറോയ്ക്ക് ഒരു യൂറോ വീതം കണക്കിലെടുക്കും 25000 മുകളിലാണെങ്കില്‍ ഓരോ ആയിരം യൂറോയ്ക്കും രണ്ട് യൂറോ അതിന് മുകളിലാണ് നിക്ഷേപമെങ്കില്‍ ഓരോ ആയിരത്തിനും നാല് യൂറോയും വീതവും കണക്കിലെടുക്കുന്നതാണ്.

ഒരു കുട്ടിയുള്ള കുടുംബത്തിന് രണ്ട് രക്ഷിതാക്കളുടെയും ചേര്‍ത്ത് വേതന പരിധി €563.60, രണ്ട് കുട്ടികള്‍ക്ക് €593.40, മൂന്ന് കുട്ടികള്‍ക്ക് €623.20 നാല് കുട്ടികള്‍ക്ക് €653 എന്നിങ്ങനെയാണ്  നിശ്ചയിച്ചിരിക്കുന്നത്. ഏക രക്ഷിതാവാണെങ്കില്‍ ഒരു കുട്ടിക്ക് €410.10 രണ്ട് കുട്ടികള്‍ക്ക് €439.90 മൂന്ന് കുട്ടികള്‍ക്ക് €469.70 നാല് കുട്ടികള്‍ക്ക് €499.50 എന്നിങ്ങനെയാണ് വരുമാന പരിധി. ഓരോ കുട്ടി കൂടുമ്പോഴും വരുമാന പരിധി €29.80 യൂറോ വീതം തുടര്‍ന്ന് കൂടും. മൊത്തവരുമാനമായി പരിഗണിക്കുന്നതില്‍ റെന്‍റ് സപ്ലിമെന്‍റ്, മോട്ട്ഗേജ് ഇന്‍ററസ്റ്റ് സപ്ലിമെന്‍റ്, ഫാമിലി ഇന്‍കം സപ്ലിമെന്‍റ്, ബ്ലൈന്‍ഡ് വെല്‍ഫെയര്‍ അലവന്‍സ്, റീഹാബിറ്റലേഷന്‍ ട്രെയ്നിങ് അലവന്‍സ് ,ഡൊമിസിലറി കെയര്‍ അലവന്‍സ്, സ്റ്റുഡന്‍റ് ഗ്രാന്‍റ് സ്കീം എന്നിവ ഉള്‍പ്പെടുത്തില്ല, Back to Education Allowance , VTOS യോ ലഭിക്കുന്നവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. ബാക്ക് ടു വര്‍ക്ക് അവന്‍സ്, കമ്മ്യൂണിറ്റി എംപ്ലോയ്മെന്‍റ്, റവന്യൂ ജോബ് അസിസ്റ്റന്‍റ്, റൂറള്‍ സോഷ്യല്‍ സ്കീം എന്നിവയില്‍ അംഗമായവര്‍ക്ക് പ്രത്യേക മാനദണ്ഡമുണ്ട്.

4-11 വരെയുള്ള ഓരോ കുട്ടിക്കു നൂറ് യൂറോയും, 12-22 വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 200 യൂറോയുമാണ് ലഭിക്കുക. ജൂണ്‍ ഒന്ന് മുതല്‍ സെപ്തംബര്‍ മുപ്പത് വരെയാണ് അപേക്ഷിക്കാനാവുക. ജൂണില്‍ അപേക്ഷകള്‍ ലഭ്യമാകും. Department of Social Protection PO Box 131 Letterkenny Co. Donegal Locall:1890 66 22 44 എന്ന വിലാസത്തിലാണ് അപേക്ഷയും രേഖകളും ഹാജരാക്കേണ്ടത്. അപേക്ഷകള്‍ നിരസിക്കപ്പെട്ടാല്‍ 21 ദിവസത്തിനുള്ളില്‍ തീരുമാനം പുനപരിശോധിക്കുന്നതിന് നടപടി സ്വീകരിക്കണം.

എസ്

Share this news
%d bloggers like this: