ചെന്നൈയില്‍ വീണ്ടും മഴ: ഭീതിയോടെ ജനങ്ങള്‍

ചെന്നൈ: ഒരു ഇടവേളയ്ക്കുശേഷം വീണ്ടും മഴ ആരംഭിച്ചതോടെ ചെന്നൈയില്‍ ഭയാശങ്കകള്‍ പടരുന്നു വെള്ളക്കെട്ട് ഇറങ്ങുകയും മഴയ്ക്ക് ശമനം ഉണ്ടാകുകയും ചെയ്തതോടെ ചെന്നൈ അല്പം ആശ്വസിച്ചിരുന്നു. വ്യോമ-റെയില്‍ ഗതാഗതം പുനഃരാരംഭിക്കുകയും ചെയ്തു.

വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് നാലു ദിവസം അടച്ചിട്ടിരിക്കുകയായിരുന്ന ചെന്നൈ രാജ്യാന്തര വിമാനത്താവളം തുറന്നു. അവശ്യ വസ്തുക്കള്‍ കൊണ്ടുപോകുന്ന വിമാനമാണ് സര്‍വീസ് നടത്തിയത്. പോര്‍ട്ട്‌ബ്ലെയറിലേക്കുള്ള 150 യാത്രക്കാരെയും വഹിച്ചുള്ള എയര്‍ ഇന്ത്യയുടെ വിമാനവും പറന്നുയര്‍ന്നു. ചൊവ്വാഴ്ചയാണ് വിമാനത്താവളം അടച്ചത്.

ഇതിനിടെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തമിഴ്‌നാട്ടില്‍ മരിച്ചവരുടെ എണ്ണം 450 കടന്നു. സൈന്യവും ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

-എജെ-

Share this news

Leave a Reply

%d bloggers like this: