അയര്‍ലന്‍ഡില്‍ പുതുവര്‍ഷസമ്മാനമായി ശമ്പള വര്‍ധന, പെന്‍ഷന്‍ നിരക്കുകളും വര്‍ധിക്കും

 

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ പൊതുമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം അടുത്തമാസം മുതല്‍ വര്‍ധിക്കും.നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള മൂന്നു ലക്ഷം ജീവനക്കാര്‍ക്കാരുടെ ശമ്പളമാണ് അടുത്തമാസം മുതല്‍ വര്‍ധിക്കുന്നത്. പെന്‍ഷന്‍ നിരക്കുകളും വര്‍ധിപ്പിച്ചു. ഇത് സംബന്ധിച്ച ഉത്തരവില്‍ പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ മന്ത്രി ബ്രെണ്ടന്‍ ഹൗളിന്‍ ഒപ്പുവെച്ചു. 2016 ജനുവരി മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

ആദ്യ രണ്ടുവര്‍ഷങ്ങളില്‍ 2,000 യൂറോയുടെ വര്‍ധനവാണ് ലഭിക്കുക. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കുന്നിതിന് ലാന്‍ഡ്‌സ്ഡൗണ്‍ റോഡ് എഗ്രിമെന്റിന്റെ ഭാഗമായി പേ ആന്‍ഡ് പെന്‍ഷന്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. പുതിയ ഉത്തരവനുസരിച്ച് ലാന്‍ഡ്‌സ്ഡൗണ്‍ കരാര്‍ അംഗീകരിച്ചിട്ടുള്ള ശമ്പളവര്‍ധനവ് ലഭിക്കും. നഴ്‌സുമാരുടെ സംഘടനയായ ഐഎന്‍എംഒ കരാര്‍ അംഗീകരിച്ചരില്‍ ഉള്‍പ്പെടുന്നു. കരാര്‍ അംഗീകാത്ത തൊഴിലാളി യൂണിയനില്‍ ഉള്‍പ്പെടുന്നവര്‍ക്ക് 2018 വരെ ശമ്പളവര്‍ധനവ് ഉണ്ടാകില്ല. ഗാര്‍ഡ, രണ്ടാം നിര അധ്യാപകര്‍ എന്നിവര്‍ക്ക് അടുത്ത വര്‍ഷം ശമ്പളവര്‍ധവുണ്ടാകില്ലെങ്കിലും പുതിയ ഉത്തരവില്‍ ഇവര്‍ക്കും ഇന്‍ക്രിമെന്റുകള്‍ അനുവദിച്ചിട്ടുണ്ട്.

നഴ്‌സുമാര്‍, അധ്യാപകര്‍, ഗാര്‍ഡ എന്നീ മേഖലയിലെ ഒഴിവുകള്‍ നികത്തുന്നതിന് റിക്രൂട്ട്‌മെന്റ് നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്ന് ഹൗളിന്‍ അറിയിച്ചു.
-എജെ-

Share this news

Leave a Reply

%d bloggers like this: