ഹൂക്ക് ഹെഡില്‍ രണ്ട് കുട്ടികള്‍ തിരയില്‍പെട്ട് കടലിലേക്ക് ഒലിച്ച് പോയി..ഒരാളുടെ നില ഗുരുതരം

ഡബ്ലിന്‍:   ഹൂക്ക് ഹെഡില്‍ കൗമാരപ്രായക്കാരി തിരയില്‍ പെട്ട് പരിക്കേറ്റതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ .  പെണ്‍കുട്ടിയ്ക്കൊപ്പം മൂന്ന് പേരെയും ശക്തമായ തിര കൊണ്ട് പോകുകയായിരുന്നു.  ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.  15 വയസ് പ്രായമുള്ളവരാണ് കുട്ടികള്‍.  കുട്ടികള്‍ നടന്ന് കൊണ്ടിരിക്കുന്ന പാറയിലേക്ക് തിരമാല അടിച്ച് കയറുകയായിരുന്നു.  രണ്ട് പേര്‍ തീരത്ത് നിന്ന് കടലിലേക്ക് ഒലിച്ച് പോകാതെ രക്ഷപ്പെട്ടെങ്കിലും  പെണ്‍കുട്ടിയും ഒരു ആണ്‍കുട്ടിയും കടലിലേക്കൊഴുകി പോയി.  സൗത്ത് സര്‍കുലാര്‍ റോഡ് ബ്രാഞ്ചിലെ സ്കൗട്ട്ഗ്രൂപ്പ് അംഗങ്ങളാണ് നാല് പേരും.  ഗ്രൂപ്പിന്‍റെ ഭാഗമായുള്ള സന്ദര്‍ശനമായിരുന്നു ഇവിടെ.

മൂന്ന് ഫോണ്‍കോളുകല്‍ ഇതുമായി ബന്ധപ്പെട്ട ഡബ്ലിന്‍ കോസ്റ്റ് ഗാര്‍ഡ് ലഭിക്കുകയും ചെയ്തിരുന്നു. 2.05ന് തന്നെ ആദ്യ അറിയിപ്പ് ലഭിച്ചു. 2.012ന് 117 റസ്ക്യൂ ഹെലികോപ്ടര്‍ സ്ഥലത്തെത്തി. ഇരുവരെയും ഹെലികോപ്ടറിലേക്ക് വലിച്ച് കയറ്റുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സമയം പെണ്‍കുട്ടിക്ക് ബോധം പോയിരുന്നു. പ്രാഥമി ശുശ്രൂക്ഷകള്‍ നല്‍കിയ ശേഷം വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് ഹെലിക്ടോപര്‍ പോകുകയായിരുന്നു.  പെണ്‍കുട്ടിയുടെ അവസ്ഥ ഗുരുതരമാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.

കടലില്‍ വീണ പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും ശരീര താപനില താഴന്ന് പോയിരുന്നു.  ഇത് സമുദ്രതാപനില എട്ട് ഡിഗ്രി വരെ താഴന്നിരുന്ന സാഹചര്യം മൂലമാണ്. കോസ്റ്റ് ഗാര്‍ഡിന്‍രെ ഒരു യൂണിറ്റും. ഡണ്‍മോര്‍ ഈസ്റ്റില്‍ നിന്നുള്ള ആര്‍എന്‍എല്‍ഐ ലൈഫ് ബോട്ടും രക്ഷാപ്രവര്‍ത്തിനായി എത്തിയിരുന്നു.  പെണ്‍കുട്ടിയും ആണ്‍കുട്ടിയും അടുത്തായിരുന്നു ഉണ്ടായിരുന്നത്. ഇരുവരും തണുത്ത വെള്ളത്തില്‍ വേര്‍പെട്ട് പോകാതിരിക്കന്‍ രണ്ട് പേരും പരസ്പരം പിടിച്ചിരുന്നതായും സംശയം ഉണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: