പ്ലൂട്ടോയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നു

വാഷിംങ്ടണ്‍ : നവഗ്രഹങ്ങലില്‍ നിന്ന് കുഞ്ഞനായ പ്ലൂട്ടോയെ പുറത്താക്കിയെങ്കിലും പ്ലൂട്ടോയോടുള്ള മനുഷ്യന്റെ പ്രണയത്തിനു കുറവൊന്നുമില്ല. കുഞ്ഞന്‍ ഗ്രഹത്തിന്റെ കൂടുതല്‍ വിശേഷങ്ങളറിയാന്‍ നാസ തന്നെ മുന്‍കൈയ്യെടുത്ത് പുതിയ കളര്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ കഴിഞ്ഞ ജൂലൈയില്‍ വിക്ഷേപിച്ച ന്യൂഹൊറൈസണ്‍ പേടകമാണ് പ്ലൂട്ടോയുടെ കളര്‍ഫോട്ടോ എടുത്തത്. നേരത്തേയും പ്ലൂട്ടോയുടെ ദൃശ്യങ്ങള്‍ നാസ പുറത്തു വിട്ടിരുന്നെങ്കിലും കൂടുതല്‍ വ്യക്തതയാര്‍ന്ന ചിത്രങ്ങളാണ് ഇത്തവണ ലഭിച്ചത്.

മഞ്ഞു പുറന്തള്ളുന്ന വലിയ പര്‍വ്വതങ്ങളുടെ ചിത്രങ്ങളാണ് ഇതിനു മുന്‍പ് നാസ പുറത്തുവിട്ടത്. പ്ലൂട്ടോയോട് 17000 കിലോമീറ്റര്‍ അടുത്ത് നിന്നെടുത്ത ചിത്രങ്ങളാണിത്. 80 കിലോമീറ്റഓളം പരന്നു കിടക്കുന്ന പ്രദേശങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്ലൂട്ടോയെ കുറിച്ച് കൂടുതല്‍ കണ്ടെത്തലുകള്‍ നടത്താന്‍ ഈ ചിത്രങ്ങള്‍ സഹായകമാകുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.

ഡി

Share this news

Leave a Reply

%d bloggers like this: