രൂപയ്ക്ക് കനത്ത ഇടിവ്

മുംബൈ : ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ആശങ്ക സമ്മാനിച്ച് രൂപയുടെ വിനിമയ മൂല്യം വീണ്ടും താഴ്ന്നു. കഴിഞ്ഞ 27 മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് രൂപ ഇന്നലെ നേരിട്ടത്. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോള്‍ 67.09 രൂപ എന്ന നിലയിലായിരുന്നു ഇന്ത്യന്‍ കറന്‍സിയുടെ അവസ്ഥ. ഇന്നലെ മാത്രം 21 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഒരു ഡോളറിന് 67.13 രൂപ എന്ന നിലയില്‍ വരെ രൂപ എത്തിയതിനു ശേഷമാണ് പിന്നീട് നില കുറച്ചെങ്കിലും മെച്ചപ്പെടുത്തിയത്. ഇതോടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി ചെലവ് വര്‍ധിക്കുമെന്ന് അനുമാനമായി.

അമേരിക്കന്‍ ബാഹ്കുകള്‍ പലിശനിരക്കുകളില്‍ വര്‍ധനവുകള്‍ കൊണ്ടുവരുന്നുവെന്ന് അറിഞ്ഞതോടെ വിപണിയില്‍ ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്ക് തകര്‍ച്ച നേരിടാനുള്ള കാരണം. നവംബര്‍ മുതല്‍ രൂപയുടെ വിനിമയ മൂല്യം 2.1 ശതമാനമായിട്ടാണ് ഇടിഞ്ഞത്. അന്താരാഷ്ട്ര തലത്തില്‍ രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങളില്‍ നിന്നും നിക്ഷേപങ്ങള്‍ പിന്‍വലിച്ച് അമേരിക്കയിലേക്ക് മാറ്റുന്നതും ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ്.

ചൈനീസ് കറന്‍സിയായ യുവാന്റെ മൂല്യവും കുറച്ചത് രാജ്യത്തെ കൂടുതല്‍ ബാധിക്കും. ചൈന യുവാന്റെ മൂല്യം താഴ്ത്തി നിര്‍ത്തുന്നതു തുടരുകയാണെങ്കില്‍ രൂപയുടെ നില ഇതിലും വഷളാകുമെന്നാണ് മാര്‍ക്കറ്റ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഒരു ഡോളറിന് 68-80 രൂപ വരെ ഇന്ത്യന്‍ കന്‍സി എത്തുചേരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഡി

Share this news

Leave a Reply

%d bloggers like this: