ഐഎസ് ഭീകരര്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നു

 

ഡബ്ലിന്‍: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപക ആക്രമണം നടത്താന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഐഎസില്‍ ചേര്‍ന്ന ശേഷം പോലീസ് പിടിയിലായ ജര്‍മ്മന്‍ പൗരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിറിയയില്‍ നിന്ന് മടങ്ങിവരുന്ന വഴി ബ്രമന്‍ വിമാനത്താവളത്തില്‍ വെച്ചാണ് ജര്‍മ്മന്‍ പൗരനായ ഹാരി പോലീസ് പിടിയിലായത്.

ഹാരിയെ ഇപ്പോഴും പോലീസ് ചോദ്യം ചെയ്യുകയാണ്. മൂന്നുമാസം താന്‍ ഐഎസിനൊപ്പമുണ്ടായിരുന്നുവെന്നും തീവ്രവാദികളുടെ ക്രൂരത കണ്ട് മടുത്തിട്ടാണ് തിരിച്ചുപോന്നതെന്നും ഹാരി പറയുന്നു. ജര്‍മ്മനിയില്‍ നിന്ന് എഴുന്നൂറോളം പേര്‍ ഐഎസില്‍ ചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ ഐഎസിന്റെ ആക്രമണ പദ്ധതികളില്‍ പങ്കാളികളാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Share this news

Leave a Reply

%d bloggers like this: