അയര്‍ലന്‍ഡില്‍ ജീവിക്കുന്ന എട്ടില്‍ ഒരാളും വിദേശ പൗരനെന്ന് റിപ്പോര്‍ട്ട്…

 ‍ഡബ്ലിന്‍:    രാജ്യത്ത് ജീവിക്കുന്ന  എട്ടില്‍ ഒരാളും വിദേശത്ത് നിന്ന് വന്നവരെന്ന് റിപ്പോര്‍ട്ടുകള്‍. യൂറോ സ്റ്റാറ്റ് കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. 11.8 ശതമാനം വരുന്ന ജനതയും വിദേശത്ത് നിന്നുള്ളവരാണ്. രാജ്യത്തുള്ള വിദേശകളുടെ എണ്ണത്തില‍്‍ അയര്‍ലന്‍ഡിന് ആറാം സ്ഥാനമാണ് യൂറോ സ്റ്റാറ്റ് കണക്ക് പ്രകാരം ഉള്ളത്.  ജനുവരി ഒന്നിന് കഴിഞ്ഞ വര്‍ഷം എടുത്ത വിവരങ്ങള്‍ പ്രകാരം  പോളിഷ് കാരാണ് വിദേശ പൗരന്മാരുടെ നിരക്കില്‍ മുന്നില്‍. രാജ്യത്തെ ആകെ വിദേശ ജനതയുടെ 22 ശതമാനവും പോളിഷ് ജനതയാണ്. ബ്രിട്ടണില്‍ നിന്നുള്ളവര്‍ 21 ശതമാനമാണുള്ളത്.  ലിത്വുവാനിയന്‍സ് 7 ശതമാനം , ലാറ്റ്വിയന്‍സും നൈജീരിയന്‍സും കൂടി 4 ശതമാനം എന്നിങ്ങനെയാണ് ആകെ  വിദേശ പൗരന്മാരിലെ പങ്കാളിത്തം. ലക്സംബര്‍ഗാണ് 45.3 ശതമാനം വീതം  വിദേശ പൗരന്മാരുമായി യൂറോപില്‍ ഒന്നാം സ്ഥാനത്ത്.

രാജ്യത്തെ ആകെ ജനസംഖ്യയില്‍ പകുതിയോളം പേര്‍ക്കും ഇവിടെ രാജ്യത്ത് പൗരത്വമില്ല.  സൈപ്രസ് 19.5 ശതമാനം വിദേശികളെ ഉള്‍ക്കൊള്ളുന്നുണ്ട്. ലാറ്റ്വിയ15.2 ശതമാനം, എസ്റ്റോണിയ 14.9 ശതമാനം, ഓസ്ട്രിയ 12.5 ശതമാനം എന്നിങ്ങനെയാണ് വിദേശികളെ ഉള്‍ക്കൊള്ളുന്നത്. ബ്രിട്ടണില്‍ 7.9ശതമാനം ജനങ്ങളാണ് ബ്രിട്ടണ് പുറത്ത് നിന്നുള്ളവര്‍.  പോളണ്ടില്‍ ആകെ 0.3 ശതമാനം വിദേശികളേ ഉള്ളൂ. റോമാനിയയില്‍ 0.4 ശതമാനം, ക്രോയേഷ്യ, ലിത്വുവാനയി  എന്നിവടങ്ങളി‍ 0.8 ശതമാനവും വിദേശികളുണ്ട്.  പോളിഷുകാരാണ്  പത്തോളം വരുന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പ്രധാനപ്പെട്ട വിദേശ ജനവിഭാഗമായി കാണപ്പെടുന്നത്. ജര്‍മ്മനിയില്‍ നിന്നുള്ളവര്‍ ഒമ്പത് രാജ്യങ്ങളിലും മുഖ്യ കുടിയേറ്റക്കാരായി കാണുന്നുണ്ട്. ഇറ്റാലിയനുകളും റോമേനിയക്കാരും എട്ട് രാജ്യങ്ങളിലെ മുഖ്യ കുടിയേറ്റ വിഭാഗമാണ്.  ബ്രിട്ടണിലെ പോളിഷുകാരാണ് ഏറ്റവും വലിയ വിദേശ ജനവിഭാഗം. 750,000  പേരാണ് പോളിഷുകാരായി ബ്രിട്ടണില്‍ ഉള്ളത്. തുടര്‍ന്ന് വരുന്നത്  ഇന്ത്യക്കാരും ഐറിഷുക്കാരും പാക്കിസ്ഥാനികളും  ലിത്വുവാനിയക്കാരുമാണ്.

6.7 ശതമാനമാണ് ഇയു ജനസംഖ്യയില്‍  വിദേശികളായിട്ടുള്ളത്. 2014 ജനുവരി ഒന്നിലെ കണക്കാണിത്. അന്നത്തെ കണക്ക് പ്രകാരം 34.1 മില്യണ്‍ ജനങ്ങള്‍ വിദേശികളാണ് ഇയുവില്‍ താമസിച്ചിരുന്നത്. ഇത്ല്‍ 14.3 മില്യണ്‍ ജനങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ നിന്നുള്ള വര്‍ തന്നെ രാജ്യങ്ങള്‍മാറി താമസിച്ചതും 19.8 മില്യണ്‍ വരുന്നവര്‍ യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളില്‍ നിന്നും ഉള്ളവരായിരുന്നു. പൗരത്വം നേടിയ ഇയു രാജ്യങ്ങളിലെ തന്നെ പരസ്പരമുള്ള കുടിയേറ്റക്കാരെ കണക്കില്‍ കൂട്ടിയിട്ടില്ല. മറ്റ് രാജ്യങ്ങളുമായി തട്ടിച്ച് നോക്കില്‍ യൂറോപ്യന്‍ യൂണയിന് പുറത്ത് നിന്നുള്ള ആളുകള്‍ കുടിയേറി പൗരത്വം സീകരിച്ചതില്‍ ബെല്‍ജിയം, അയര്‍ലന്‍ഡ്, സൈപ്രസ്, ലക്സംബര്‍ഗ് സ്ലോവാക്യഎന്നിവയാണ് ഏറ്റവും പിന്നില്‍.  അയര്‍ലന്‍ഡില്‍ 8.1 ശതമാനം വരുന്ന  ഐറിഷ് പൗരന്മാരല്ലാത്തവരും ഇയു രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 3.7 ശതമാനം പേര്‍മാത്രമാണ് ഇയു ഇതര രാജ്യത്ത് നിന്നുള്ളവര്‍.

Share this news

Leave a Reply

%d bloggers like this: