ഇവ കൊടുങ്കാറ്റ്: 800 കുടുംബങ്ങള്‍ ഇരുട്ടില്‍

 

ഡബ്ലിന്‍ന്‍: രാജ്യത്തിന്റെ ആഞ്ഞടിച്ച ഈവ കൊടുങ്കാറ്റിനെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷവും ഏകദേശം 800 വീടുകളിലെ വൈദ്യുതിബന്ധം പുനസ്ഥാപിക്കാനിയിട്ടില്ല. മില്‍ടൗണിലുള്ള പലഭാഗങ്ങളിലുമായി 781 കുടുംബങ്ങള്‍ ഇരുട്ടിലാണ്. ക്രിസ്തുമസിനുമുമ്പായി വൈദ്യുതി പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

കോര്‍ക്കിലെയും കില്‍ഡേയറിലെയും ആറായിരത്തോളം വീടുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങളിലും കഴിഞ്ഞ രാത്രിയിലെ കാറ്റില്‍ വൈദ്യുതി തകരാറിലായിരുന്നു.

ക്രിസ്തുമസ് രാത്രിയില്‍ സാന്റ വരുതിനുമുമ്പായി വൈദ്യുതി പുനസ്ഥാപിക്കാന്‍കഴിയുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് ഇ.എസ്.ബി പ്രതിനിധി ബെര്‍ഡനാഡിന്‍ മലോനി ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. ക്രിസ്തുമസ് മുമ്പായി എല്ലാ വീടുകളിലും വൈദ്യുതി പുനസ്ഥാപിക്കുതിനായി ഇ. എസ്. ബി ജീവനക്കാരും വൈകുന്നേരവും ശ്രമം തുടരുകയാണ്.

Share this news

Leave a Reply

%d bloggers like this: