ഡബ്ലിന്‍ വിമാനത്താവളത്തിലെ അപകടങ്ങള്‍ ഒഴിവാക്കുന്നതു സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട്

 

ഡബ്ലിന്‍: ഡബ്ലിന്‍ വിമാനത്താവളത്തില്‍ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ഒഴിവായ അപകടം സംഭവിച്ച് പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ മാര്‍ച്ചില്‍ പുറപ്പെടുവാനുള്ള ഒരു വിമാനവും എത്തിച്ചേര്‍ന്ന മറ്റൊരു വിമാനവും 800 മീറ്റര്‍ വ്യത്യാസത്തില്‍ റണ്‍വേയിലെത്തിയതുസംബന്ധിച്ചാണ് റിപ്പോര്‍ട്ട് . രണ്ട് ബോയിങ് 737 വിമാനങ്ങള്‍ കൂട്ടിമുട്ടിയതിന്റെ കാരണങ്ങളും എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ( എ എ ഐ യു) ഇന്ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഈ വര്‍ഷം മാര്‍ച്ച് 8ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ രാത്രി പത്തുമണിക്ക് തൊട്ടുമുമ്പായി ഒരു വിമാനം പുറപ്പെടുതിനുള്ള ടേക്ക് ഓഫും മറ്റൊരു വിമാനം റണ്‍വേയിലെത്തിച്ചേര്‍ന്നതും നിമിഷങ്ങളുടെ വ്യത്യാസത്തിലായിരുന്നു നടന്നത്. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ അപകടം ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ പുറപ്പെടാന്‍ പോകുന്ന വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ നല്‍കിയ ഓര്‍ഡര്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. രണ്ട് വിമാനങ്ങളിലുമായി മുന്നൂറോളം യാത്രക്കാരാണുണ്ടായിരുന്നത്.

വിമാനങ്ങള്‍ എത്തിച്ചേരുന്നതിനും പുറപ്പെടുന്നതിനുമിടയില്‍ ഒരു നിശ്ചിത അകലം ഉറപ്പുവരുത്തുക എതാണ് ഒരു എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ ജോലി.  അപകടസാധ്യത കണ്ടാല്‍ പുറപ്പെടാനുള്ള വിമാനത്തെ എത്രയും വേഗം ടേക്ക് ഓഫ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ വിമാനം എത്തുന്നത് കണ്ട കണ്‍ട്രോളര്‍ പുറപ്പെടാനുള്ള വിമാനത്തോട് റണ്‍വേയില്‍ത്തന്നെ തുടരാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം കേള്‍ക്കാതിരുന്നതിനാല്‍ വിമാനം നീങ്ങിത്തുടങ്ങുകയും ചെയ്തു . രണ്ട് വിമാനങ്ങള്‍ 807 മീറ്റര്‍ വരെ അടുത്തുചെന്നു.

വിമാന അപകടങ്ങള്‍ ഒഴിവാക്കാന്‍ ശരിയായ ആശയ വിനിമയം ആവശ്യമാണെും ശരിയായ ആശയവിനിമയമുണ്ടെങ്കില്‍ മാത്രമേ വ്യോമഗതാഗതം സുരക്ഷിതായിരിക്കു എന്നും ഈ റിപ്പോര്‍ട്ടില്‍് പറയുന്നു. എയര്‍ മൂവ്‌മെന്റ്‌സ് കണ്‍ട്രോളറും അപ്രോച്ച് കണ്‍ട്രോളറും തമ്മില്‍ വിമാനങ്ങള്‍ എത്തിച്ചേരുന്നതും പുറപ്പെടുന്നതും തമ്മിലുള്ള അകലം സംബന്ധിച്ച് ധാരണയുണ്ടായിരിക്കേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിനുശേഷം ഐറിഷ് ഏവിയേഷന്‍ അതോറിറ്റി വിമാനത്താവളങ്ങളില്‍ ടൈം റ്റു ടച്ച്ഡൗ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ടവര്‍ കണ്‍ട്രോളര്‍ക്ക് വിമാനം റണ്‍വേയില്‍ പ്രവേശിക്കുന്ന സമയം സ്‌ക്രീനില്‍ കാണാനാകും.

Share this news

Leave a Reply

%d bloggers like this: