നവകേരള യാത്രയില്‍ പങ്കെടുക്കണോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് വിഎസ്

തിരുവനന്തപുരം: പിണറായി വിജയന്‍ നയിക്കുന്ന നവകേരള യാത്രയില്‍ പങ്കെടുക്കണോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് വിഎസ്

കൊല്‍ക്കത്ത: പിണറായി വിജയന്‍ നയിക്കുന്ന നവകേരള യാത്രയില്‍ പങ്കെടുക്കണോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. കേരളത്തിലെ പ്രശ്‌നങ്ങള്‍ പ്ലീനത്തിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും വിഎസ് പറഞ്ഞു.

ജാഥ നയിക്കുന്ന ആള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തോട് വിഎസ് പ്രതികരിച്ചില്ല.

കൊല്‍ക്കത്തയില്‍ നടക്കുന്ന കേന്ദ്രകമ്മറ്റി യോഗത്തില്‍ പങ്കെടുക്കാനായി വിഎസ് കൊല്‍ക്കത്തയിലാണ്. ഇന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്.

ഒരു ഘടകത്തിലും അംഗമല്ലാത്ത സാഹചര്യത്തില്‍ എങ്ങനെ യാത്രയില്‍ പങ്കെടുക്കുമെന്ന് വിഎസ് ചില കേന്ദ്രനേതാക്കളോട് ചോദിച്ചതായാണ് വിവരം. ഇക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനം ഉടന്‍ ഉണ്ടാകണമെന്നാണ് വിഎസിന്റെ ആവശ്യം. ഇതില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ എന്തിനാണ് ജാഥയില്‍ പങ്കെടുക്കുന്നതെന്നാണ് വിഎസിനോടടുത്ത വൃത്തങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യം.

ജാഥയ്ക്ക് നേതൃത്വം നല്‍കുന്നയാള്‍ മുഖ്യമന്ത്രിയാകണമെന്നില്ല എന്ന് സിപിഐ നേതാക്കളായ പന്ന്യന്‍ രവീന്ദ്രനും കാനം രാജേന്ദ്രനും പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: