മുംബൈയില്‍ ഭീകരാക്രമണ ഭീഷണി, കനത്ത സുരക്ഷ

മുംബൈ: പുതുവത്സര ദിനത്തില്‍ മുംബൈയില്‍ ഭീകരാക്രമണം നടന്നേക്കുമെന്ന് മുന്നറിയിപ്പ്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്ത് സുരക്ഷ കര്‍ശനമാക്കി. ഭീകരാക്രമണ മുന്നറിയിപ്പ് ലഭിച്ചത് മുംബൈ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് മുംബൈയുടെ തീരപ്രദേശങ്ങളില്‍ സ്വകാര്യ പുതുവത്സര ബോട്ട് പാര്‍ട്ടികള്‍ നിരോധിച്ചുകൊണ്ട് പോലീസ് ഉത്തരവിറക്കി. ഇതനുസരിച്ച് ഡിസംബര്‍ 31 രാത്രിയില്‍ ബോട്ടിയോ യാട്ടിലോ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയില്ല. പുതുവത്സര ദിനത്തില്‍ മുംബൈയുടെ തീരങ്ങളില്‍ മറൈന്‍ പട്രോളിംഗ് കര്‍ശനമാക്കും.

ഭീഷണിയെത്തുടര്‍ന്ന് മുംബൈയില്‍ പുതുവത്സര രാത്രിയില്‍ ത്രിതല സുരക്ഷാ സംവിധാനം ഒരുക്കാനാണ് പദ്ധതി. സമുദ്രാതിര്‍ത്തിയില്‍ നാവികസേന സുരക്ഷയൊരുക്കുമ്പോള്‍ ജലപാതകള്‍ കോസ്റ്റ് ഗാര്‍ഡിന്റെ നിയന്ത്രണത്തിലായിരിക്കും. മുംബൈ തീരപ്രദേശങ്ങളുടെ സുരക്ഷാ ചുമതല മുംബൈ മറൈന്‍ പോലീസിനാണ് നല്‍കിയിരിക്കുന്നത്. 2008 നവംബറില്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: