സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

ജിദ്ദ: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. മലപ്പുറം അരീക്കോട് വാഴയില്‍ രാജധാനി ഫര്‍ണീച്ചര്‍ ഉടമ എന്‍.വി കരീമിന്റെ ഭാര്യ മുംതാസ് (50), മകന്‍ ഷാദില്‍ (28), ഷാദിലിന്റെ മൂന്നു വയസ്സുള്ള മകള്‍ എന്നിവരാണ് മരിച്ചത്. മദീനയില്‍ നിന്നും മക്കയിലേക്കുള്ള യാത്രയില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഖുലൈസിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ മക്കയില്‍ തന്നെ സംസ്‌കരിക്കാന്‍ നടപടി സ്വീകരിച്ചുവരുന്നു.

വാഹനത്തിലുണ്ടായിരുന്ന കരീം, ഷാദിലയിന്റെ ഭാര്യ റിഷ്‌ന എന്നിവരെ പരുക്കുകളോടെ റാബിഗിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മക്കയില്‍ താമസിക്കുന്ന ഷാദിലിനെയും കുടുംബത്തെയും സന്ദര്‍ശിക്കാനെത്തിയതായിരുന്നു കരീമും മുംതാസും. കരീമിന്റെ മറ്റുമക്കളായ ഷഹ്‌സീനും സിമിയും സൗദിയിലുണ്ട്. ഇവര്‍ ഒരുമിച്ചാണ് രണ്ടു കാറുകളിലായി മദീനയിലേക്ക് പുറപ്പെട്ടത്.

മദീന സന്ദര്‍ശനത്തിനു ശേഷം മടങ്ങിവരവേ ഷാദില്‍ ഓടിച്ച കാര്‍ അപകടത്തില്‍പെടുകയായിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ റാബിഗിലെ ഖുലൈസിലായിരുന്നു അപകടം.

Share this news

Leave a Reply

%d bloggers like this: