ക്ഷേമ ആനുകൂല്യം സംബന്ധിച്ച് വാക്കാലുള്ള പരാതി നല്‍കിയാല്‍ തീരുമാനമെടുക്കാന്‍ വൈകുന്നതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍: ക്ഷേമ ആനുകൂല്യങ്ങള്‍ സംബന്ധിച്ച് പരാതി വാക്കാലുള്ളതാണെങ്കില്‍ തീരുമാനമാകാന്‍ ആറ് മാസം വരെ കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. എഴുതി നല്‍കാതെയുള്ള പരാതികളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ശരാശരി 25.7 ആഴ്ച്ചവരെയാണ് സമയം വേണ്ടി വരുന്നത്. എഴുതി നല്‍കിയ പരാതികളില്‍ ഇത് 18.2 ആഴ്ച്ചവരെയുമാണ്. വിവിധ തരം ക്ഷേമ ആനുകൂല്യങ്ങളുടെ കാര്യത്തിലും പരാതികള്‍ പരിഹരിക്കുന്നതിലുളഌ കാലതാമസത്തില്‍ വ്യത്യാസം പ്രകടമാകുന്നുണ്ട്.

വാക്കാല്‍ പറയുന്ന പരാതികള്‍ക്ക് കുറഞ്ഞത് 16 ആഴ്ച്ചയെങ്കിലും എടുക്കുന്നുണ്ട് തര്‍ക്കം പരിഹരിച്ച് തീരുമാനമാകാന്‍ കൂടിയതാകട്ടെ 70 ആഴ്ച്ചവരെയും ആവശ്യമായി വരുന്നുണ്ട്. ജോബ് സീക്കര്‍ അലവന്‍സിന്റെ കാര്യത്തിലാണ് ഏറ്റവും കൂടുതല്‍ വാക്കാല്‍ പരാതിയുള്ളത്. വാക്കാല്‍ ലഭിക്കുന്ന ജോബ് സീക്കര്‍ അലവന്‍സ് പരാതി പരിഹരിച്ച്കിട്ടുന്നതിന് ശരാശരി 21.5 മാസം ആവശ്യമായി വരുന്നുണ്ട്. ചൈല്‍ഡ് കെയര്‍ ബെനഫിറ്റ് പരാതി പരിഹരിക്കുന്നതിന് 35 ആഴ്ച്ചയാണ് ശരാശരി വേണ്ടി വരുന്നത്.റെസ്‌പൈറ്റ്‌കെയര്‍ ഗ്രാന്റിന് ലഭിക്കുന്നതുമായി ബന്ധപ്പെട്ടപരാതിക്ക് 25 ആഴ്ച്ചയ്ക്ക് താഴെ തീര്‍പ്പ് കല്‍പിക്കാന്‍ ആവശ്യമായി വരുന്നുണ്ട്. 3,102 ഡിസ് എബിലിറ്റി അലവന്‍സുകളണ് അപീലിന്മേല്‍ അനുവദിച്ചിട്ടുള്ളത്. ഡിസ് എബിലിറ്റി അലവന്‍സിന്റെ കാര്യത്തിലും പരാതി വാക്കാലാണെങ്കില്‍ തീര്‍പ്പാക്കാന്‍ ശരാശരി ആവശ്യമായി വരുന്ന സമയം 21.6 മാസമാണ്.

പരാതി തീര്‍ക്കാന്‍ ഇത്രയു സമയമെടുക്കുന്നത് കുടുംബങ്ങള്‍ക്ക് മേല്‍ സാമ്പത്തിക ഭാരം ഏല്‍പ്പിക്കുന്നുണ്ട്. വേഗത്തില്‍തന്നെ പ്രശ്‌നം പരിഹരിക്കുന്ന വിധം സംവിധാനം പുതുക്കേണ്ടത് ആവശ്യമാണ്.

Share this news

Leave a Reply

%d bloggers like this: