കേരളം ഏറെ ആകാംഷയോടെ കാത്തിരുന്ന മദ്യനയം സംബന്ധിച്ച കേസില്‍ സര്‍ക്കാരിന് വിജയം

ന്യൂഡല്‍ഹി: കേരളം ഏറെ ആകാംഷയോടെ കാത്തിരുന്ന മദ്യനയം സംബന്ധിച്ച കേസില്‍ സര്‍ക്കാരിന് വിജയം. ത്രീ, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ പൂട്ടിക്കൊണ്ട് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയത്തിന് സുപ്രീംകോടതി അംഗീകാരം നല്‍കി. ഇക്കാര്യത്തില്‍ ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ഘട്ടംഘട്ടമായി മദ്യം നിരോധിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന് വലിയ പിന്തുണയാണ് ഇതിലൂടെ കിട്ടിയത്. 27 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ മാത്രം പ്രവര്‍ത്തിക്കും.

മദ്യനയം സംബന്ധിച്ച കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനം എടുക്കാനുള്ള അര്‍ഹത കോടതി അംഗീകരിച്ചു. ത്രീ, ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ ഉടമകള്‍ ഉന്നയിച്ച വാദങ്ങള്‍ കോടതി പരിഗണിച്ചില്ല. വിധി സര്‍ക്കാരിന് വലിയ ആശ്വാസമാണ് നല്‍കിയിരിക്കുന്നത്. രണ്ടാഴ്ച ഇടവേളയില്ലാതെ വിചാരണ നടന്ന കേസിലാണ് വിധി വന്നിരിക്കുന്നത്. 15 ലധികം ഹര്‍ജിയാണ് സുപ്രീംകോടതിയില്‍ എത്തിയത്.

കേരള സര്‍ക്കാരിന്റെ തീരുമാനം കോടതിക്ക് വ്യക്തമായതായി എക്‌സൈസ് മന്ത്രി കെ ബാബു വ്യക്തമാക്കി. പ്രതിബദ്ധതയോട് സാമൂഹിക നന്മ ലഷ്യം വച്ച് നയം പ്രഖ്യാപിച്ചതു കോടതി ശരി വച്ചതില്‍ സന്തോഷം. വര്‍ദ്ധിച്ച് വരുന്ന മദ്യ ഉപയോഗം തട ഇടേണ്ടത് ആവശ്യമാണ് അതിന് കോടതി എതിര് നിന്നില്ല. സമൂഹത്തിലെ എല്ലാ ജനങ്ങളും സര്‍ക്കാരുമായി ഒത്തൊരുമിച്ച് മുന്നോട്ട് പോകണം. ബോധ വത്കരണ പരിപാടികളുമായി തങ്ങള്‍ മുന്നോട്ട് പോകുമെന്നും പറഞ്ഞു. സര്‍ക്കാരിന് വേണ്ടി കപില്‍ സിബലായിരുന്നു കോടതിയില്‍ എത്തിയത്.

Share this news

Leave a Reply

%d bloggers like this: