സത്യം പുറത്തുവരാന്‍ വിധി ഉപകരിക്കുമെന്ന് ബാറുടമ എലഗന്‍സ് ബിനോയ്

കൊച്ചി: വിധി എതിരായതോടെ ബാര്‍കോഴ കേസ് ഓര്‍മ്മിപ്പിച്ച് ബാറുടമകളുടെ പ്രതികരണം. സത്യം പുറത്തുവരാന്‍ വിധി ഉപകരിക്കുമെന്ന് ബാറുടമ എലഗന്‍സ് ബിനോയി പ്രതികരിച്ചു. നയം സര്‍ക്കാര്‍ പുനപരിശോധിക്കുമെന്നാണ് കരുതുന്നതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് രാജ് കുമാര്‍ ഉണ്ണിയും പ്രതികരിച്ചു.

സമ്പൂര്‍ണ്ണ മദ്യനിരോധനം എന്ന ആശയം സുപ്രീംകോടതിയും ശരിവെച്ചത് ഭരണനേട്ടമായാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സര്‍ക്കാര്‍ ഉയര്‍ത്തികാട്ടാന്‍ സാധ്യതയുള്ളതും മദ്യനയം തന്നെയാകും.സുപ്രീംകോടതിവിധയില്‍ സന്തോഷമുണ്ടെന്ന് എക്‌സൈസ് വകുപ്പ്മന്ത്രി കെ ബാബു പ്രതികരിച്ചു.അതേസമയം ബാറുടമകള്‍ സര്‍ക്കാരിനെ വിരട്ടാന്‍ നോക്കേണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ മുന്നറിയിപ്പ് നല്‍കി.

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം സുപ്രീംകോടതി പൂര്‍ണമായും അംഗീകരിച്ചിരുന്നു. ബാര്‍ ലൈസന്‍സ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയത് ചോദ്യം ചെയ്ത് ഹോട്ടലുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. ബാര്‍ ഉടമകള്‍ മുന്നോട്ടു വച്ച വിവേചനം എന്ന വാദം കോടതി പൂര്‍ണമായി തളളി. ജസ്റ്റിസ് ബിക്രം ജിത് സെന്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. മദ്യനയം സര്‍ക്കാര്‍ നയമാണെന്നും അതില്‍ ഇടപെടുന്നില്ലെന്നും കോടതി അറിയിക്കുകയായിരുന്നു. മദ്യനിയന്ത്രണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ അധികാരമുണ്ട്. ഇനി മുതല്‍ സംസ്ഥാനത്ത് 27 ഫൈവ്സ്റ്റാര്‍ ബാറുകള്‍ മാത്രം പ്രവര്‍ത്തിക്കും. ഫോര്‍സ്റ്റാര്‍, ത്രീസ്റ്റാര്‍ ബാറുകള്‍ തുറക്കില്ല.

Share this news

Leave a Reply

%d bloggers like this: