ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്ത കേസില്‍ വിദേശിയെ നാടുകടത്താന്‍ കോടതി നിര്‍ദ്ദേശം

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ നിന്നും ആളുകളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത കേസില്‍ പിടിയിലായ വിദേശിയെ രാജ്യ സുരക്ഷ കണക്കിലെടുത്ത് നാടു കടത്താന്‍ കോടതി നിര്‍ദ്ദേശിച്ചു. അയര്‍ലണ്ടില്‍ നിന്നും ആളുകളെ ഐഎസ് സംഘടനയിലേക്കും സിറിയ, ഇറാഖ്, അഫ്ഗാന്‍ എന്നിവിടങ്ങളിലെ ജിഹാദില്‍ പങ്കെടുക്കുന്നതിനുമായി റിക്രൂട്ട്‌മെന്റ് നടത്തിയ ഇയാളെ കഴിഞ്ഞ മാസം അറസ്റ്റു ചെയ്തിരുന്നു. ജസ്റ്റീസ് വകുപ്പിനു മുന്നില്‍ ഹാജരാക്കിയ ഇയാളെ നാടുകടത്താന്‍ അന്നുതന്നെ ജസ്റ്റിസ് വകുപ്പ് അനുവാദം നല്കിയിരുന്നു. എന്നാല്‍ താന്‍ റിക്രൂട്ട്‌മെന്റ് നടത്തിയിട്ടില്ലെന്നും തിരിച്ച് മാതൃരാജ്യത്തേക്ക് പറഞ്ഞയച്ചാല്‍ തന്റെ ജീവനു തന്നെ ആപത്താണെന്നും വാദിച്ച് ഇയാള്‍ കോടതിയില്‍ നിന്നും വിധിയില്‍ താല്കാലിക സ്‌റ്റേ വാങ്ങിയിരുന്നു.

എന്നാല്‍ ഇന്നലെ സ്‌റ്റേയ്‌ക്കെതിരെ നീതിന്യായ വകുപ്പ് കോടതിയെ സമീപിച്ചിരുന്നു. രാജ്യത്തിനു ഭീഷണിയും ഒപ്പം രാജ്യസുരക്ഷയ്ക്ക് തുരങ്കം വെയ്ക്കാന്‍ ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ കാരണമായേക്കുമെന്നും തിരിച്ചറിഞ്ഞ കോടതി അടിയന്തിരമായി ഇയാളെ നാടുകടത്താന്‍ അുമതി നല്കുകയായിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി രാജ്യത്ത് സ്ഥിരതാമസമാക്കിയ ഇയാളുടെ പേരുവിവരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ വെളിപ്പെടുത്തിയിട്ടില്ല. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഒരാളാണ് ഇയാള്‍ എന്നു മാത്രമാണ് പുറത്തു വന്നിരിക്കുന്ന വിവരം. ഇയാള്‍ക്ക് അന്‍പതുവയസോളം പ്രായമുണ്ട്.

ഡി

Share this news

Leave a Reply

%d bloggers like this: