ശ്യാമയുടെ മൃതദേഹം 7 മണിക്ക് പൊതുദര്‍ശനത്തിന് വെയ്ക്കും

സ്ലൈഗോ :സ്ലൈഗോയില്‍ ചൊവാഴ്ച്ച(ഇന്ന്) രാവിലെ നിര്യാതയായ ശ്യാമ സയ്‌നി അബ്രാഹാമിന്റെ മൃതദേഹം ഇന്ന് വൈകിട്ട് പൊതുദര്‍ശനത്തിന് വെയ്ക്കും. ഇന്ന് വൈകിട്ട് 7 മുതല്‍ 7.30 വരെ സുഹൃത്തുക്കള്‍ക്കും 7.30 മുതല്‍ 8 വരെ കുടുംബാംഗങ്ങള്‍ക്കും അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.സ്ലൈഗോയിലെ നസ്രേത് ഹില്‍ ചാപ്പലിലാണ് പൊതുദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.സ്ലൈഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ചാപ്ല്യന്‍ ഫാ.ജോണ്‍ കാരല്‍ ഇന്നത്തെ പ്രാര്‍ഥന ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കും

നിലമ്പൂര്‍ മമ്പാട് സ്വദേശിയും സ്ലൈഗോ സെന്ട്രയിലെ ജീവനക്കാരനുമായ സയ്‌നി അബ്രാഹാമിന്റെ ഭാര്യയാണ ശ്യാമ. ഏക മകള്‍ വോള്‍ഗ ജൂണിയര്‍ സെര്‍റ്റ് വിദ്യാര്‍ഥിനിയാണ്.ശ്യാമയുടെ സഹോദരന്‍ മസ്‌ക്കറ്റില്‍ നിന്നും തിങ്കളാഴ്ച്ച വൈകിട്ട് സ്ലൈഗോയില്‍ എത്തിയിരുന്നു. മൃതദേഹം കേരളത്തിലേയ്ക്ക് കൊണ്ട് പോകാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. സ്ലൈഗോയില്‍ നിന്നും നാളെ ഡബ്ലിനില്‍ എത്തിയ്ക്കുന്ന മൃതദേഹം 31 നു രാവിലെ കേരളത്തിലേയ്ക്ക് കൊണ്ട് പോകും.ഭര്‍ത്താവ് സയ്‌നിയും മകള്‍ വോള്‍ഗയും സഹോദരന്‍ ഷാജിയും അതേ വിമാനത്തിലാണ് കേരളത്തിലേയ്ക്ക് പോകുന്നത്.

ജനുവരി ഒന്നിന് ശ്യാമയുടെ ഇടവക ദേവാലയമായ തൃപ്പൂണിത്തുറയ്ക്കടുത്തുള്ള നടമേല്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയിലായിരിക്കും സംസ്‌കാര ശുശ്രൂഷകള്‍.

Share this news

Leave a Reply

%d bloggers like this: