എല്‍.ഡി.എഫ് സംസ്ഥാനത്ത് അധികാരത്തില്‍ വന്നാലും വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് അദാനിയെ മാറ്റില്ലെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: അടുത്ത തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സംസ്ഥാനത്ത് അധികാരത്തില്‍ വന്നാലും വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് അദാനിയെ മാറ്റില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യുറോ അംഗം പിണറായി വിജയന്‍.

പദ്ധതി വന്‍കിട കുത്തകകള്‍ക്ക് തീറെഴുതി കൊടുക്കുന്നതിനെയാണ് എല്‍.ഡി.എഫ് എതിര്‍ത്തത്. കരാര്‍ ഒപ്പിട്ടുകഴിഞ്ഞ സാഹചര്യത്തില്‍ പദ്ധതിയില്‍ നിന്ന് ഇനി അദാനിയെ നീക്കുന്നത് വലിയ നിയമ പോരാട്ടത്തിന് വഴിവയ്ക്കും. സ്വാഭാവികമായും കോടതി ഈ കരാര്‍ ശരിവയ്ക്കുമെന്നും പിണറായി പറഞ്ഞു. വിഴിഞ്ഞം സമരത്തില്‍ നിന്ന് സി.പി.എം പിന്നോക്കം പോകുന്നതിന്റെ വ്യക്തമായ സൂചനയാണ് പിണറായി നല്‍കിയത്.

എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ സര്‍ക്കാരിനെ ആരു നയിക്കുമെന്ന് അപ്പോള്‍ ആലോചിക്കും. പാര്‍ട്ടിയില്‍ 25 വയസ്സുമുതല്‍ 95 വയസ്സുവരെയുള്ള മിടുക്കരുണ്ടെന്നും പിണറായി പറഞ്ഞു.

ഉദ്യോഗസ്ഥര്‍ ശമ്പളം വാങ്ങുന്നതു മാത്രമല്ല ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്നും സര്‍ക്കാര്‍ ഉറപ്പാക്കേണ്ടതാണെന്നും ശമ്പള പരിഷ്‌കരണ ശിപാര്‍ശയോട് അദ്ദേഹം പ്രതികരിച്ചു.

Share this news

Leave a Reply

%d bloggers like this: